കൊച്ചി: മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയില് തിരിച്ചടി. പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല് അനുമതി ഹര്ജികള് ഹൈക്കോടതി തള്ളി. വിജിലന്സ് അന്വേഷണത്തിന് എഫ്.ഐ.ആര് ഇടാന് ഉത്തരവിട്ട സിംഗിള് ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു അപ്പീല് നല്കിയിരുന്നത്.
തങ്ങളുടെ വാദങ്ങള് കേള്ക്കാതെയാണ് സിംഗിള് ബെഞ്ച് ഉത്തരവിട്ടതെന്നും അത് നിയമപരമായി നിലനില്ക്കില്ലെന്നുമായിരുന്നു ഹര്ജിക്കാരുടെ പ്രധാന വാദം. എന്നാല്, അപ്പീലിന് അനുമതി നല്കരുതെന്ന കര്ശന നിലപാടാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്വീകരിച്ചത്. ഇ.ഡിയുടെ വാദങ്ങള് അംഗീകരിച്ചാണ് കോടതി ഹര്ജികള് തള്ളിയത്.
മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില് തിരിച്ചടി; സിംഗിള് ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീല് ഹര്ജികള് തള്ളി