വിവാദപ്രസംഗത്തില് ആര് ശ്രീലേഖ ഐപിഎസിനെതിരെ തിരുവനന്തപുരം പോലീസ് കമ്മീഷണര്ക്ക് പരാതി നല്കി കെ എസ് ശബരീനാഥന്. രാഹുല് ഗാന്ധിയെ വ്യക്തിപരമായി മോശമായി അധിക്ഷേപിച്ചെന്നും ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ ''താണ്ഡവ''നൃത്തത്തെ ''മയക്കുമരുന്നു ഉള്ളില് ചെല്ലുമ്പോളുണ്ടാകുന്ന ഒരു വെപ്രാളമായി'' ചിത്രീകരിച്ചുകൊണ്ട് മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് കമ്മീഷണര്ക്ക് എസ് ശബരീനാഥന് പരാതി നല്കിയത്.
പുനലൂരില് നടന്ന ബി.ജെ.പി ജനസഭ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ആര്. ശ്രീലേഖയുടെ വിവാദ പരാമര്ശം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല് ഗാന്ധി നടത്തുന്ന സമരങ്ങളെ അവര് കടുത്ത ഭാഷയില് വിമര്ശിച്ചിരുന്നു. 'രാഹുല് ഗാന്ധി പറയുന്നത് താണ്ഡവം ആണെന്നാണ്. താണ്ഡവം എന്നത് വേറെ ലെവലിലുള്ളതാണ്. എന്നാല് മയക്കുമരുന്ന് ഉള്ളില് ചെല്ലുമ്പോഴുള്ള വെപ്രാളമില്ലേ, ആ താണ്ഡവമാണ് രാഹുല് ഗാന്ധി ഡല്ഹിയില് നടത്തിക്കൊണ്ടിരിക്കുന്നത്' എന്നായിരുന്നു ശ്രീലേഖയുടെ പ്രസംഗം.
രാഹുല് ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ തിരുവനന്തപുരം പോലീസ് കമ്മീഷണര്ക്ക് പരാതി നല്കി കെ.എസ്. ശബരീനാഥൻ