Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇനി 'അജ്ഞാത' കോളുകളില്ല; നവംബര്‍ 1 മുതല്‍ കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്ര സർക്കാർ

ഇനി 'അജ്ഞാത' കോളുകളില്ല; നവംബര്‍ 1 മുതല്‍ കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ക്ക് വിട പറയാന്‍ രാജ്യം ഒരുങ്ങുന്നു. ഫോണ്‍ വിളിക്കുന്ന ആളുടെ പേരും നമ്പറും വ്യക്തമാക്കുന്ന 'കോളിംഗ് നെയിം പ്രസന്റേഷന്‍' (CNAP) സംവിധാനം നടപ്പിലാക്കാന്‍ കേന്ദ്ര ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികോം വകുപ്പ് (DoT) ടെലികോം സേവന ദാതാക്കള്‍ക്ക് (TSPs) നിര്‍ദ്ദേശം നല്‍കി. 2026 നവംബര്‍ 1 മുതല്‍ രാജ്യത്ത് സിഎന്‍എപി നിലവില്‍ വരും.

ഫോണ്‍ ഉടമയുടെ വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് കാണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍-ബില്‍റ്റ് കോളര്‍ ഐഡി സംവിധാനമാണ് സിഎന്‍എപി. 4ജി, 5ജി നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്ന മുഴുവന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ഈ സേവനം ബൈ ഡിഫോള്‍ട്ടായി ലഭ്യമാകും. 2ജി, 3ജി നെറ്റ്വര്‍ക്കുകളിലും ലാന്‍ഡ്ലൈനുകളിലും ഇത് നടപ്പിലാക്കുന്നത് പിന്നീട് പരിഗണിക്കും.
പ്രവര്‍ത്തനം എങ്ങനെ?

ഫോണില്‍ സേവ് ചെയ്ത നമ്പറുകളില്‍ നിന്ന് കോള്‍ വരുമ്പോള്‍ നിലവിലുള്ളതുപോലെ നിങ്ങള്‍ നല്‍കിയിട്ടുള്ള പേര് തന്നെ സ്‌ക്രീനില്‍ തെളിയും. നമ്പര്‍ ഫോണില്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍, വിളിക്കുന്നയാള്‍ സിം കാര്‍ഡ് എടുക്കുമ്പോള്‍ ടെലികോം കമ്പനിയുടെ ഉപഭോക്തൃ രേഖകളില്‍ (Subscriber Database) നല്‍കിയിട്ടുള്ള ഔദ്യോഗിക പേര് ലഭിക്കുന്നയാളുടെ സ്‌ക്രീനില്‍ തെളിയും. വിദേശത്ത് നിന്നുള്ള കോളുകള്‍ക്ക് പേരിന് പകരം 'International Call' എന്ന് മാത്രമായിരിക്കും കാണിക്കുക.

സുരക്ഷയും സ്വകാര്യതയും

സേവനദാതാക്കള്‍ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ (Security-by-design) പാലിക്കണം. കോള്‍ അവസാനിക്കുന്നതോടെ സിഎന്‍എപി വഴിയുള്ള വിവര തിരച്ചില്‍ വിവരങ്ങള്‍ (Query Data) സിസ്റ്റത്തില്‍ നിന്ന് ഒഴിവാകും. കൂടാതെ, 'കോളിംഗ് ലൈന്‍ ഐഡന്റിഫിക്കേഷന്‍ റെസ്ട്രിക്ഷന്‍' (CLIR) സൗകര്യം ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ പേര് വെളിപ്പെടുത്തില്ല.

വ്യാപാര സ്ഥാപനങ്ങള്‍ക്കും ബള്‍ക്ക് കണക്ഷന്‍ ഉടമകള്‍ക്കും സിം എടുത്തയാളുടെ വ്യക്തിഗത പേരിന് പകരം സ്ഥാപനത്തിന്റെ പേര് കാണിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിനായി ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ രേഖകളോ ജിഎസ്ടി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പേരോ നല്‍കി ടെലികോം കമ്പനികള്‍ വഴി വേരിഫൈ ചെയ്യേണ്ടതാണ്. ട്രായ്യുടെ (TRAI) ശിപാര്‍ശകളെ തുടര്‍ന്ന് 4ജി, 5ജി നെറ്റ്വര്‍ക്കുകളില്‍ നടത്തിയ വിജയകരമായ ട്രയലുകള്‍ക്ക് ശേഷമാണ് ഈ സുപ്രധാന മാറ്റം നടപ്പിലാക്കുന്നത്.

Related articles

See all
Popular News

ഇരകളുടെ ശബ്ദം അടിച്ചമര്‍ത്തുന്നു; അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതില്‍...

Popular News

സിജെപി സമരത്തില്‍ പങ്കെടുത്തു; നടന്‍ ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം; മുംബൈ പോല...

Popular News

ഇന്ത്യാ സഖ്യത്തെ ഒന്നിപ്പിച്ച് കെ.സി. വേണുഗോപാല്‍; രാഹുല്‍ ഗാന്ധിയുടെ സമരങ്ങള്‍ക്ക് പിന്നി...

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Save your stories

Sign in