Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മഴ കനക്കുന്നു; കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

മഴ കനക്കുന്നു; കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കോട്ടയം ഉൾപ്പെടെയുള്ള മധ്യകേരളത്തിലെ വിവിധ ജില്ലകളിലും രാവിലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

കാസകോട് ജില്ലയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായാണ് കളക്ടറുടെ ഉത്തരവ്. ജില്ലയിലെ പ്രഫഷനൽ കോളജുകൾ, സ്റ്റേറ്റ് സിലബസ് സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

കണ്ണൂർ, കോഴിക്കോട് ജില്ലകളിലും കനത്ത മഴ തുടരുന്നതിനാലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുള്ളത്. അതേസമയം, മൂന്ന് ജില്ലകളിലും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/ പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


Related articles

See all
Popular News

ആരോപണങ്ങളില്‍ നിന്ന് വിജിലന്‍സ് എഫ്.ഐ.ആറിലേക്ക്; മാസപ്പടിക്കേസിന്റെ നാള്‍വഴി

Popular News

അനധികൃത സ്വത്തുസമ്പാദന കേസ്: ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ തിരുവനന്തപുരം പോലീസ് ക...

Popular News

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള...

Save your stories

Sign in