Logo
Mon, Jun 08, 2026 • 11:07 PM
LIVE TV
Watch

No business videos available

No Middle East videos available

'നഴ്‌സിങ് തൊഴില്‍ ലൈംഗികവല്‍ക്കരിക്കപ്പെട്ടു, യൂണിഫോം ഭാരതീയ രീതിയിലേക്ക് മാറ്റണം'; വിവാദ പരാമര്‍ശവുമായി കങ്കണ റണാവത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 08, 2026
1 min read
SHARE:
SAVE: Login to save

'നഴ്‌സിങ് തൊഴില്‍ ലൈംഗികവല്‍ക്കരിക്കപ്പെട്ടു, യൂണിഫോം ഭാരതീയ രീതിയിലേക്ക് മാറ്റണം'; വിവാദ പരാമര്‍ശവുമായി കങ്കണ റണാവത്ത്

രാജ്യത്തെ നഴ്‌സിങ് തൊഴില്‍ മേഖല ലൈംഗികവല്‍ക്കരിക്കപ്പെട്ടുവെന്നും നഴ്‌സുമാരുടെ യൂണിഫോം ഭാരതീയ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റണമെന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി കങ്കണ റണാവത്ത്. തന്റെ പുതിയ ചിത്രമായ 'ഭാരത് ഭാഗ്യവിധാത'യുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. 26/11 മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാമ ആശുപത്രിയിലെ നഴ്‌സിന്റെ വേഷമാണ് ചിത്രത്തില്‍ കങ്കണ കൈകാര്യം ചെയ്യുന്നത്. 

കങ്കണയുടെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.കോവിഡ് കാലത്തടക്കം രാജ്യം കണ്ട ഏറ്റവും വലിയ കോവിഡ് പോരാളികളെ ലൈംഗികവല്‍ക്കരിച്ച് സംസാരിക്കാന്‍ ഭരണകക്ഷിയിലെ ഒരു എം.പിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ മാനസികാവസ്ഥയാണ് കങ്കണയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും, ഇത്തരം അസംബന്ധ പ്രസ്താവനകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നഴ്‌സിങ് സംഘടനകളും കങ്കണയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.

കങ്കണയുടെ വാദങ്ങൾ ഇങ്ങനെ: 'രാജ്യത്തെ നഴ്‌സിങ് എന്നത് ഏറ്റവും കൂടുതല്‍ ലൈംഗികവല്‍ക്കരിക്കപ്പെട്ട തൊഴിലായി മാറി. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങളില്‍ നഴ്‌സുമാരുടെ വേഷം മോശം രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. നിലവിലെ യൂണിഫോം ബ്രിട്ടീഷ് ഭരണകാലത്തുള്ളതാണ്. ഒന്നാം ലോകമഹായുദ്ധത്തിലെയും രണ്ടാം ലോകമഹായുദ്ധത്തിലെയും യു.എസ് നാവികസേനയുടെ സ്വാധീനത്തിലാണ് നഴ്‌സുമാര്‍ പിന്നുകളും തൊപ്പികളും ബെല്‍റ്റുകളും ധരിക്കുന്നത്. ഇത് ഒട്ടും കംഫര്‍ട്ടബിള്‍ അല്ല. ഈ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നും കങ്കണ ആവശ്യപ്പെട്ടു. 


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10