Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇറാനിയൻ കപ്പലിന് നേരെ അന്തർവാഹിനിയുടെ ആക്രമണം;101 പേരെ കാണാതായി

ഇറാനിയൻ കപ്പലിന് നേരെ അന്തർവാഹിനിയുടെ ആക്രമണം;101 പേരെ കാണാതായി
 

ഇറാനിയൻ കപ്പലിന് നേരെ അന്തർവാഹിനിയുടെ ആക്രമണം. ശ്രീലങ്കൻ തീരത്ത് വച്ചായിരുന്നു ആക്രമണം .180 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. 101 പേരെയെങ്കിലും കാണാതായെന്നാണ് വിവരം. 78 പേർക്ക് പരിക്കേറ്റു. ഇതിൽ 32 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സൈന്യം 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഏഴ് പേർക്ക് അതിവേഗം ചികിത്സ നൽകിയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനായ ഡോക്‌ടർ അനിൽ ജസിംഗെ അറിയിച്ചു.

ഐറിസ് ദേന എന്ന കപ്പൽ മുങ്ങുന്നതായി ശ്രീലങ്കൻ നാവിക സേനയ്‌ക്ക് വിവരം ലഭിച്ചതായി വിദേശകാര്യ മന്ത്രി വിജിത ഹെറാത് പാർലമെന്റിനെ അറിയിച്ചു. സൈന്യം ഉടൻ കപ്പലുകളും വായുസേനയുടെ രക്ഷാവിമാനങ്ങളും അയച്ചു. പരിക്കേറ്റവരെ കൊളംബോയിൽ നിന്ന് 115 കിലോമീറ്റർ തെക്കുള്ള ഗല്ലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായവർക്കുവേണ്ടി സമീപപ്രദേശങ്ങളിൽ നാവികസേന വ്യാപക തിരച്ചിൽ നടത്തി.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

നേപ്പാൾ പ്രളയം: ആറുപേരുമായി ഇനിയും ബന്ധപ്പെടാനായില്ല; രക്ഷപ്പെട്ട 15 പേർ കേരളത്തിലേക്ക്

Popular News

വെരി ഡൗൺ ടു എർത്ത് സതീശൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് ജഗദീഷ്

Popular News

വിഴിഞ്ഞം തുറമുഖം പുതിയ ചരിത്രത്തിലേക്ക് ,ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം സേവനങ്ങൾക്ക് തുടക...

Save your stories

Sign in