Logo
Sat, Jul 25, 2026 • 02:33 AM
LIVE TV
Watch

No business videos available

No Middle East videos available

സിക്കിം ടണൽ ദുരന്തം: കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി , മരണം 27 ആയി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 23, 2026
1 min read Updated: July 24, 2026
SHARE:
SAVE: Login to save

സിക്കിം ടണൽ ദുരന്തം: കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി , മരണം 27 ആയി

ഗാങ്‌ടോക്: സിക്കിമിലെ ടണൽ നിർമാണത്തിനിടെ ഉണ്ടായ ദുരന്തത്തിൽ കാണാതായിരുന്ന കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാളെ സ്വദേശമായ കോട്ടയത്ത് എത്തിക്കും.

നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന്റെ (NHPC) സീനിയർ മാനേജറും ജിയോളജിസ്റ്റുമായ അനീഷ്, സിക്കിമിലെ ടണൽ നിർമാണ പദ്ധതിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഹരിയാനയിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ആറുമാസം മുൻപാണ് സിക്കിമിലേക്ക് സ്ഥലംമാറിയെത്തിയത്.

ടണൽ നിർമാണ സ്ഥലത്തെ പാറകളുടെ കാഠിന്യം, ജലാംശം എന്നിവ വിലയിരുത്തുകയും സുരക്ഷിതമായ രീതിയിൽ പാറ തുരക്കുന്ന നടപടികൾക്ക് സാങ്കേതിക നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥസംഘത്തിലെ പ്രധാന അംഗമായിരുന്നു അനീഷ്.

സിക്കിമിലെ നാംചി ജില്ലയിലെ സമർദുങ് മേഖലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് ടണലിന്റെ പ്രവേശന കവാടം പൂർണമായും മൂടിക്കൊണ്ട് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. പാറയ്ക്കുള്ളിൽ മീഥെയ്ൻ വാതകം ചോർന്നതിനെ തുടർന്ന് ഉണ്ടായ സ്‌ഫോടനമാണ് ടണൽ തകരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് അനീഷ് ഉൾപ്പെടെ നിരവധി തൊഴിലാളികൾ ടണലിനുള്ളിൽ ജോലി ചെയ്യുകയായിരുന്നു.

ടണൽ ദുരന്തത്തിൽ ഇതുവരെ 27 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനവും അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10