Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിജെപി ഫണ്ട് തട്ടിപ്പ്: പൂഞ്ഞാറില്‍ നാലരക്കോടി രൂപ നല്‍കി: ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; വിവാദമായതോടെ മലക്കംമറിഞ്ഞു

ബിജെപി ഫണ്ട് തട്ടിപ്പ്: പൂഞ്ഞാറില്‍ നാലരക്കോടി രൂപ നല്‍കി: ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; വിവാദമായതോടെ മലക്കംമറിഞ്ഞു

പൂഞ്ഞാര്‍ മണ്ഡലത്തിലെ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ വന്‍ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും നടന്നതായി പരസ്യമായി ആരോപണം ഉന്നയിച്ച് മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജ്. എരുമേലിയില്‍ നടന്ന ബിജെപി നേതൃയോഗത്തിലായിരുന്നു പാര്‍ട്ടിക്കാരെയും നേതാക്കളെയും പ്രതിക്കൂട്ടിലാക്കി അദ്ദേഹം തുറന്നടിച്ചത്. എന്നാല്‍ പ്രസംഗം വിവാദമാവുകയും പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാവുകയും ചെയ്തതോടെ, ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് അദ്ദേഹം പിന്നീട് നിലപാട് തിരുത്തുകയായിരുന്നു.

പാര്‍ട്ടി അനുവദിച്ച് നല്‍കിയ നാലരക്കോടി രൂപ കൈകാര്യം ചെയ്തത് ബിജെപി നേതാവ് സജി കുരിക്കാടാണെന്നും ഇതിന്റെ ചെലവ് കണക്കുകള്‍ പരിശോധിച്ചാല്‍ പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ചെലവായ തുകയുടെ കണക്കില്‍ ഉള്‍പ്പെട്ടിരുന്ന പലരെയും താന്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു പണം ലഭിച്ചതിനെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു ബൂത്തില്‍ 31,000 രൂപ വീതം നല്‍കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും പണം താഴെത്തട്ടില്‍ എത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

എന്നാല്‍ പ്രസംഗത്തിന്റെ വിവരങ്ങള്‍ പുറത്തുവരികയും പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതോടെ സ്വന്തം വാക്കുകള്‍ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് പി.സി. ജോര്‍ജ് വിശദീകരണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും താന്‍ ആരോടും വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളിലെ ചില വ്യക്തികള്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ അത്തരമൊരു പ്രസംഗം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവാക്കിയ ഓരോ രൂപയ്ക്കും കൃത്യമായ കണക്കുകളുണ്ടെന്നും ഫണ്ടില്‍ ഒരുതരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഫണ്ട് കൈകാര്യം ചെയ്ത സജി കുരിക്കാട് മാന്യനും സത്യസന്ധനുമാണെന്നും അഞ്ചു പൈസ പോലും തട്ടിയെടുക്കുന്ന ആളല്ലെന്നും വ്യക്തമാക്കിയ പി.സി. ജോര്‍ജ്, എരുമേലിയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Save your stories

Sign in