തിരുവനന്തപുരം:തിരുവനന്തപുരം പട്ടം പ്ലാമൂട്ടിലെ ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. സോഫയും ചൂരലും സ്‌പോഞ്ചും ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന തകരം കൊണ്ടുണ്ടാക്കിയ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയുടെ 5 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിലവില്‍ ഭാഗികമായി നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെങ്കിലും ഗോഡൗണിനുള്ളിലെ സാമഗ്രികളില്‍ തീ പുകയുന്നത് പൂര്‍ണ്ണമായും ശമിപ്പിക്കാനായിട്ടില്ല. തകരം കൊണ്ട് മറച്ച നിര്‍മ്മിതിയായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അകത്തേക്ക് വെള്ളം എത്തിക്കുന്നതില്‍ വലിയ പ്രയാസം നേരിടുന്നുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതിന് മുമ്പും മൂന്ന് തവണ ഇതേ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശികവാസികള്‍ പറഞ്ഞു. മുന്‍പ് സമാനമായ സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന് അധികൃതര്‍ അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രദേശമാകെ കനത്ത പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്‌സും പ്രാദേശവാസികളും ചേര്‍ന്ന് തീവ്രശ്രമമാണ് നടത്തുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതിന് മുമ്പും മൂന്ന് തവണ ഇതേ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശികവാസികള്‍ പറഞ്ഞു. മുന്‍പ് സമാനമായ സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന് അധികൃതര്‍ അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം പട്ടത്ത് വന്‍ തീപിടിത്തം: ഫര്‍ണിച്ചര്‍ ഗോഡൗണ്‍ കത്തിനശിച്ചു; ആളുകളെ ഒഴിപ്പിച്ചു