നീറ്റ് പുനഃപരീക്ഷ നാളെ; കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എന്‍ടിഎ, തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം
ദില്ലി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്കായി കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി എന്‍ടിഎ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി രാജ്യത്തെ 5000 കേന്ദ്രങ്ങളില്‍ ഇന്ന് മോക്ഡ്രില്‍ സംഘടിപ്പിക്കും.
വ്യാജ സന്ദേശങ്ങള്‍ വഴി വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടുന്നത് തടയാന്‍ എന്‍ടിഎ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക സന്ദേശങ്ങള്‍ 7827980287 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭ്യമാകുക. ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണ്. ഈ നമ്പറിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ സന്ദേശം അയക്കാനാവില്ല. എന്‍ടിഎ ഒരിക്കലും വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങളോ ഒടിപിയോ ആവശ്യപ്പെടില്ല. പണം അടക്കാന്‍ ആവശ്യപ്പെടുകയോ ചോദ്യപേപ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കുകയോ ഇല്ലെന്നും എന്‍ടിഎ വ്യക്തമാക്കി. ന്‍ടിഎയുടെ പേരിലോ അല്ലാതെയോ പരീക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930-ല്‍ വിവരമറിയിക്കണം.
നാളത്തെ പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ പുതിയ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം. മെയ് 30-ലെ പഴയ അഡ്മിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരീക്ഷയ്ക്ക് പ്രവേശിക്കാനാവില്ല. തേസമയം, നാഷണല്‍ മെഡിക്കല്‍ കമ്മിഷന് കീഴില്‍ വരുന്ന ഒരു മെഡിക്കല്‍ കോളേജും ഇന്നും നാളെയും വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍പ് നടന്ന നീറ്റ് ക്രമക്കേടുകളില്‍ ചില മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ഇന്ന് ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. ദില്ലി ജന്തര്‍ മന്തറില്‍ ഉച്ചയ്ക്ക് 1 മണിക്കാണ് സമരം. അമൃത്സര്‍, ഹൈദരാബാദ്, ബെംഗളൂരു, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സമരങ്ങള്‍ക്ക് ശേഷമാണ് സി ജെ പി 'ദില്ലി ചലോ'യ്ക്ക് ആഹ്വാനം ചെയ്തത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് സി ജെ പി സ്ഥാപകന്‍ അഭിജിത്ത് ദിപ്‌കെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മന്ത്രി രാജിവെയ്ക്കുന്നത് വരെ ദില്ലിയില്‍ അനിശ്ചിതകാല സമരം തുടരാനാണ് പാര്‍ട്ടിയുടെ തീരുമാനം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.