Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

2 മില്യൺ കാഴ്ചക്കാരെ പിന്നിട്ട് ‘ഖലീഫ’ ട്രെയ്‌ലർ; പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം ചിത്രം ഓഗസ്റ്റ് 20ന് തിയറ്ററുകളിൽ

2 മില്യൺ കാഴ്ചക്കാരെ പിന്നിട്ട് ‘ഖലീഫ’ ട്രെയ്‌ലർ; പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം ചിത്രം ഓഗസ്റ്റ് 20ന് തിയറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ, വൈശാഖ്, ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഖലീഫ’യുടെ ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും 14 മണിക്കൂറിനുള്ളിൽ ട്രെയ്‌ലർ യൂട്യൂബിൽ 2 മില്യണിലധികം കാഴ്ചകൾ സ്വന്തമാക്കി. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് 20ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.

ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമാതാക്കൾ.

പഞ്ച് ഡയലോഗുകളും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ട്രെയ്‌ലറിന്റെ അവസാന ഭാഗത്ത് മോഹൻലാലിന്റെ കഥാപാത്രത്തെ സൂചിപ്പിക്കുന്ന തരത്തിൽ പ്രത്യക്ഷപ്പെടുന്ന കൈകളുടെ ഷോട്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതവും ജോമോൻ ടി ജോണിന്റെ ദൃശ്യങ്ങളും യാനിക് ബെൻ, ചേതൻ ഡിസൂസ, ഫീനിക്സ് പ്രഭു എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാകുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആക്ഷൻ ത്രില്ലറിനൊപ്പം തീവ്രമായ ഡ്രാമയ്ക്കും പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ‘ഖലീഫ’യെന്നാണ് ട്രെയ്‌ലർ വ്യക്തമാക്കുന്നത്.

ട്രെയ്‌ലർ റിലീസിന് പിന്നാലെ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിലും വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് ആരംഭിച്ച അഡ്വാൻസ് ബുക്കിങ്ങിന് ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. അഹമ്മദ് അലിയുടെ കൊച്ചുമകനാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി.

മോഹൻലാലിന്റെ കഥാപാത്രത്തിന്റെ കഥ പറയുന്ന ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ അദ്ദേഹം നായകനായി എത്തുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും തെലുങ്ക് താരം മാളവിക ശർമ്മയും ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ചിത്രത്തിലുണ്ട്.

സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ബിഗ് ബജറ്റ് എന്റർടെയ്നറായാണ് ‘ഖലീഫ’ ഒരുങ്ങുന്നത്. ‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം-പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’.

 അണിയറപ്രവർത്തകർ
ഛായാഗ്രഹണം: ജോമോൻ ടി. ജോൺ
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്
ആക്ഷൻ: യാനിക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ
കോ ഡയറക്ടർ: സുരേഷ് ദിവാകർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്
കോസ്റ്റ്യൂംസ്: മഷർ ഹംസ
കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്
മേക്കപ്പ്: അമൽ ചന്ദ്രൻ
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം
ഫൈനൽ മിക്സ്: എം. ആർ. രാജാകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർമാർ: റെനി ദിവാകർ, വിനോഷ് കൈമൾ
കളറിസ്റ്റ്: ശ്രീക്ക് വാര്യർ
പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ
ഡി.ഐ.: കളർ പ്ലാനറ്റ്
വി.എഫ്.എക്സ്.: പ്രശാന്ത് നായർ (3ഡിഎസ്)
സ്റ്റിൽസ്: സിനറ്റ് സേവ്യർ
പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻകുമാർ പൊഫാറ്റിയോ
പിആർഒ: ശബരി



Related articles

See all
Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in