അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘മെൽകൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിങ്ങം ഒന്നിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. കേരളത്തിന്റെ സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.
അരുൺ ഗോപി എക്സൈറ്റ്മെന്റ്സിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ്.
യുവത്വത്തിന്റെ ആഘോഷവും സൗഹൃദവും തമാശയും ത്രില്ലും കോർത്തിണക്കിയ **യൂത്ത്ഫുൾ എന്റർടെയ്നറായാണ്** ചിത്രം ഒരുങ്ങുന്നതെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. ആദ്യാവസാനം ചിരിയും ആവേശവും സമ്മാനിക്കുന്ന കംപ്ലീറ്റ് ഫൺ-ത്രില്ലർ അനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.
സനൂപ് തൈക്കുടമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മയും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. പുതുമുഖം ശ്രീലക്ഷ്മി വിജയനാണ് നായിക.
ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് ചിത്രം വൈകാതെ കേരളത്തിലെ തിയറ്ററുകളിലെത്തിക്കും. ദി പ്ലോട്ട് പിക്ചേഴ്സാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
അണിയറപ്രവർത്തകർ
ഛായാഗ്രഹണം: സനീഷ് തൈക്കുടം
സംഗീതം: ഇലക്ട്രോണിക് കിളി
എഡിറ്റിംഗ്: സാഗർ ദാസ്
ആർട്ട്: അജി കുട്ടിയാണി
പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല
ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ
മേക്കപ്പ്: ശ്വേതിൻ വി
വസ്ത്രാലങ്കാരം: അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ
അസോസിയേറ്റ് ഡയറക്ടർ: അരുൺലാൽ കരുണാകരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ
സ്റ്റിൽസ്: രാംനാഥ് മാഥൂർ
ഡിസൈൻസ്: ഇല്ലുമിനാർട്ടിസ്റ്റ്
ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ
പിആർഒ: ശബരി
അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ; ‘മെൽകൗ പോണ്ടിച്ചേരി’ ഫസ്റ്റ് ലുക്ക് പുറത്ത്