Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

30 പുതിയ മെമു ട്രെയിനുകളിൽ കേരളത്തിന് പൂജ്യം; അവഗണന തുടർന്ന് കേന്ദ്ര റെയിൽവേ

30 പുതിയ മെമു ട്രെയിനുകളിൽ കേരളത്തിന് പൂജ്യം; അവഗണന തുടർന്ന് കേന്ദ്ര റെയിൽവേ

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്ന് കേരളത്തോട് വീണ്ടും അവഗണന. ഈ സാമ്പത്തിക വർഷം രാജ്യത്ത് പുതിയതായി പുറത്തിറക്കുന്ന 30 മെമു ട്രെയിനുകളിൽ ഒന്നുപോലും കേരളത്തിന് അനുവദിച്ചില്ല. 12 കോച്ചുകൾ വീതമുള്ള ഈ പുതിയ മെമു ട്രെയിനുകൾ പൂർണമായും ഉത്തരേന്ത്യൻ സോണുകൾക്കാണ് നൽകിയിരിക്കുന്നത്. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയ്ക്ക് ഒരു മെമു ട്രെയിൻ പോലും ലഭ്യമാക്കിയിട്ടില്ല.

 നിലവിൽ തിരുവനന്തപുരം ഡിവിഷനിൽ സർവീസ് നടത്തുന്ന 8 മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 16 ആക്കി ഉയർത്താൻ അധികമായി 50 കോച്ചുകൾ കൂടി ആവശ്യമാണ്. 16 കോച്ചുകളുള്ള മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കായി കൊല്ലം റെയിൽവേ ഷെഡ്ഡിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ പുതിയ റേക്കുകൾ ലഭിക്കാത്തതിനെ തുടർന്ന് ഈ ഷെഡ്ഡിന്റെ പ്രവർത്തനം പൂർണതോതിൽ കൊണ്ടുപോകാൻ സാധിക്കുന്നില്ല.

കേരളത്തിലൂടെ നിലവിൽ സർവീസ് നടത്തുന്ന പഴയ ഐസിഎഫ് (ICF) നിർമിത പാസഞ്ചർ ട്രെയിനുകൾ മാറ്റി ആധുനിക മെമു ട്രെയിനുകളാക്കാൻ കുറഞ്ഞത് 10 പുതിയ മെമു റേക്കുകളെങ്കിലും സംസ്ഥാനത്തിന് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഒരു റേക്ക് പോലും അനുവദിക്കാതെയുള്ള റെയിൽവേയുടെ മൗനം. അതേസമയം, കേരളത്തിന്റെ ഈ ആവശ്യത്തിന്മേൽ പുതിയ മെമു റേക്കുകൾ നേടിയെടുക്കാൻ ദക്ഷിണ റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥർ ആവശ്യത്തിന് സമ്മർദ്ദം ചെലുത്തുന്നില്ലെന്ന രൂക്ഷമായ ആരോപണവും ഉയരുന്നുണ്ട്.

Related articles

See all
Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ല...

Save your stories

Sign in