Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"കേരളം ഏഷ്യയുടെ ടൂറിസം ഹബ്ബാകും; വിഴിഞ്ഞവും തുറമുഖ ശൃംഖലയും കേരളത്തിന്റെ മുഖച്ഛായ മാറ്റും"; മുഖ്യമന്ത്രി വി. ഡി. സതീശൻ

"കേരളം ഏഷ്യയുടെ ടൂറിസം ഹബ്ബാകും; വിഴിഞ്ഞവും തുറമുഖ ശൃംഖലയും കേരളത്തിന്റെ മുഖച്ഛായ മാറ്റും"; മുഖ്യമന്ത്രി വി. ഡി. സതീശൻ

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി. ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ കോൺക്ലേവും 75-ാം വാർഷിക ആഘോഷങ്ങളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാവൽ ഏജന്റ്സ് അസോസിയേഷന്റെ അടുത്ത ദേശീയ കൺവെൻഷൻ കേരളത്തിൽ നടത്തണമെന്നും അതിനായി ആവശ്യമായ എല്ലാവിധ പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വളർച്ചാ ഘടകമായി ടൂറിസം മേഖലയെ മാറ്റാനാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. തുറമുഖ വികസനം, ഏവിയേഷൻ, ഹോട്ടൽ വ്യവസായം, ഹെൽത്ത് ടൂറിസം, വിദ്യാഭ്യാസ മേഖല എന്നിവയെ തമ്മിൽ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ വികസന കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.

 600 കിലോമീറ്ററോളം വരുന്ന തീരപ്രദേശവും രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്‌നർ ടെർമിനലും 18 മിനി തുറമുഖങ്ങളും ഉൾപ്പെടുന്ന വലിയൊരു കടൽത്തീര സമ്പത്ത് കേരളത്തിനുണ്ട്. ഇവയെല്ലാം ഏകോപിപ്പിച്ച് കേരളത്തെ ഒരു വമ്പൻ തുറമുഖ നഗരമാക്കി മാറ്റി ഭാവിയെ രൂപപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ വിഴിഞ്ഞം തുറമുഖത്ത് കയറ്റുമതി-ഇറക്കുമതി സൗകര്യങ്ങൾ പൂർണ്ണതോതിൽ ആരംഭിക്കുന്നത് കേരളത്തിന്റെ വികസന കുതിപ്പിൽ നിർണായക വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ല...

Save your stories

Sign in