Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസിൽ പിണറായി വിജയനും സി.പി.എമ്മിനും ഇരട്ടപ്രഹരം; ഇ.ഡി അന്വേഷണത്തിനൊപ്പം ആഭ്യന്തര വകുപ്പിന്റെ അന്വേഷണവും മുന്നോട്ട്

മാസപ്പടി കേസിൽ പിണറായി വിജയനും സി.പി.എമ്മിനും ഇരട്ടപ്രഹരം; ഇ.ഡി അന്വേഷണത്തിനൊപ്പം ആഭ്യന്തര വകുപ്പിന്റെ അന്വേഷണവും മുന്നോട്ട്

സി.എം.ആർ.എൽ മാസപ്പടി വിഷയത്തിൽ സി.പി.എമ്മും മുൻ മുഖ്യമന്ത്രി പിണറായി വിജയനും നേരിടുന്നത് ഇരട്ടപ്രഹരം. വിദേശനാണ്യ ചട്ടലംഘനവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും (PMLA) പ്രകാരം ഇ.ഡി അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ, അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പും സമാന്തര അന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. സി.എം.ആർ.എല്ലും എക്സാലോജിക് കമ്പനിയും തമ്മിൽ നടന്ന കോടികളുടെ സാമ്പത്തിക ഇടപാടുകളിൽ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടോ, ഈ പണത്തിന്റെ ഉറവിടം എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.

ഇ.ഡിയുടെ അന്വേഷണ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. PMLA സെക്ഷൻ 66(2) പ്രകാരം ഇ.ഡി നൽകിയ റിപ്പോർട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്നാണ് ആഭ്യന്തര വകുപ്പ് നിലവിൽ പരിശോധിക്കുന്നത്. ഇ.ഡിയുടെ കത്ത് ലഭിച്ചതിനെ തുടർന്ന് നേരിട്ട് എഫ്.ഐ.ആർ ഇടുന്നതിന് പകരം, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാനും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം (ദ്രുതപരിശോധന) നടത്താനുമാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.

Related articles

See all
Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

മാസപ്പടിയില്‍ കേസെടുത്ത് വിജിലന്‍സ്; രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു; ആദ്യ കേസില്‍ പ...

Save your stories

Sign in