സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഈ മാസം 13 മുതല്‍ 15 വരെ കോഴിക്കോട് നടക്കും. സമീപകാലത്തുണ്ടായ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയും അതിലേക്ക് നയിച്ച ഘടകങ്ങളും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. കൂടാതെ പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിക്കെതിരെയും പാര്‍ട്ടി നേതൃത്വത്തിന് സംഭവിച്ച വീഴ്ചകള്‍ക്കെതിരെയും യോഗത്തില്‍ ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുമെന്നാണ് സൂചന.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേന്ദ്ര ഏജന്‍സിയായ ഇ.ഡിയുടെ പുതിയ നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. പാര്‍ട്ടിയും ഭരണനേതൃത്വവും നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നടക്കുന്ന മൂന്ന് ദിവസത്തെ ഈ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് വലിയ പ്രാധാന്യമാണുള്ളത്.