Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബെംഗളൂരു ബസ്-മെട്രോ സേവനങ്ങൾ ഇനി ഒറ്റ ആപ്പിൽ: 'നമ്മ ബിഎംടിസി 2.0' പ്രവർത്തനം തുടങ്ങി

ബെംഗളൂരു ബസ്-മെട്രോ സേവനങ്ങൾ ഇനി ഒറ്റ ആപ്പിൽ: 'നമ്മ ബിഎംടിസി 2.0' പ്രവർത്തനം തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിലെ പൊതുഗതാഗത യാത്രക്കാർക്കായി പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (BMTC).'നമ്മ ബിഎംടിസി മൊബൈൽ ആപ്പ് 2.0' എന്ന പേരിലാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ് പുതിയ ആപ്പ് പുറത്തിറക്കിയത്. ബസ്, മെട്രോ ടിക്കറ്റുകൾ ലഭ്യമാകുമെന്നതാണ് ആപ്പിൻ്റെ പ്രധാന സവിശേഷത. കൂടാതെ, ബസുകളുടെ സമയം, ലൊക്കേഷൻ, റൂട്ടുകൾ, സ്റ്റോപ്പുകൾ തുടങ്ങിയ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും.

മുൻപുണ്ടായിരുന്ന ആപ്പ് സമഗ്രമായി അപ്‌ഗ്രേഡ് ചെയ്താണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ബസ്, നമ്മ മെട്രോ ടിക്കറ്റുകൾ ഒരു പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും എന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. ബിഎംടിസിയുടെ എക്സ്പ്രസ്, ഓർഡിനറി, വജ്ര ഗോൾഡ്, വായു വജ്ര തുടങ്ങി എല്ലാ വിഭാഗം ബസുകളുടെ ടിക്കറ്റുകളും പ്രതിദിന-പ്രതിമാസ പാസുകളും ആപ്പിലൂടെ വാങ്ങാം. മെട്രോ യാത്രക്കാർക്കായി ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. യുപിഐ, മൊബൈൽ വാലറ്റുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യങ്ങൾ ആപ്പിൽ ലഭ്യമാണ്. കന്നഡയ്ക്ക് പുറമെ ഇംഗ്ലീഷ് ഭാഷയിലും ഉപയോഗിക്കാവുന്ന ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ഡൗൺലോഡ് ചെയ്യാം.

വൺ കർണാടക മൊബിലിറ്റി ആപ്പ്;

സംസ്ഥാനത്തെ വിവിധ ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ടിക്കറ്റുകൾ ഒരുകൂടക്കീഴിൽ യാത്രക്കാർക്ക് ലഭ്യമാക്കാനായി വൺ കർണാടക മൊബിലിറ്റി ആപ്പും സർക്കാർ പുറത്തിറക്കി. കെഎസ്ആർടിസി, എൻഡബ്ലുകെആർടിസി, കെകെആർടിസി, ബിഎംടിസി എന്നീ കോർപറേഷനുകൾക്ക് കീഴിലുള്ള ബസുകളുടെ ടിക്കറ്റുകൾ യാത്രക്കാർക്ക് ആപ്പിലൂടെ എടുക്കാം. കെഎസ്ആർടിസി, എൻഡബ്ലുകെആർടിസി, കെകെആർടിസി ബസുകൾക്കായി വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനവും ആരംഭിച്ചു. +91 6364940880 എന്ന നമ്പർ ഉപയോഗിച്ച് യാത്രക്കാർക്ക് വാട്സ്ആപ്പിലൂടെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം.




Related articles

See all
Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Popular News

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വിമാനം ഹൈദരാബാദിൽ സു...

Popular News

"ആരെയാണ് സംരക്ഷിക്കുന്നത്, ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയെയോ?" മോദിക്കെതിരെ രൂക്ഷ...

Save your stories

Sign in