Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇനി ‘കേരള’ അല്ല, ഔദ്യോഗികമായി ‘കേരളം’; ചരിത്രപരമായ ബിൽ രാജ്യസഭയും പാസാക്കി

ഇനി ‘കേരള’ അല്ല, ഔദ്യോഗികമായി ‘കേരളം’; ചരിത്രപരമായ ബിൽ രാജ്യസഭയും പാസാക്കി

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിൽ 'കേരളം' (Keralam) എന്ന് മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാജ്യസഭയുടെ അംഗീകാരം. ലോക്സഭ നേരത്തെ പാസാക്കിയ ബില്ലിന് രാജ്യസഭയും പച്ചക്കൊടി കാട്ടിയതോടെ, ഇനി രാഷ്ട്രപതിയുടെ അന്തിമാനുമതിക്കായി അയക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഔദ്യോഗികമായി ഭേദഗതി നിലവിൽ വരികയും ചെയ്യും.

2026 ഫെബ്രുവരി 24-നാണ് പേരുമാറ്റത്തിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ ഔദ്യോഗിക അംഗീകാരം നൽകിയത്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും 'Government of Kerala' എന്നതിന് പകരം 'Government of Keralam' എന്ന് രേഖപ്പെടുത്തും. സെക്രട്ടറിയേറ്റ് മുതൽ വില്ലേജ് ഓഫീസുകൾ വരെയുള്ള ബോർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ, ഗസറ്റുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയിൽ പുതിയ മാറ്റം വരുത്തേണ്ടി വരും.


Related articles

See all
Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Popular News

എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണം, വിജിലൻസ് അന്വേഷണം വേണം; സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിയുടെ...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

മാപ്പുസാക്ഷിയാകൂ, രാജിവെച്ച് പുറത്തുപോകൂ; ഗ്യാനേഷ് കുമാറിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

Save your stories

Sign in