വിവാഹം നിശ്ചയിച്ചിരിക്കെ ദാരുണാന്ത്യം; പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി
കാസർകോട്: പ്രതിശ്രുത വധു കർണാടകയിൽ ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ ആണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്നു അമൽ. നേരത്തെ കാസർകോട് പൂച്ചക്കാട് സ്വദേശിനിയായ യുവതിയെ കർണാടകയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിഴക്കേക്കരയിലെ തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി. അനുശ്രീ (25) ആണ് മരിച്ചത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കർണാടക ഹുൻസൂർ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. വരുന്ന ഡിസംബർ 26-നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. അനുശ്രീയുടെ മരണത്തിന് പിന്നാലെ ഉണ്ടായ ദാരുണ സംഭവം ഇരു കുടുംബങ്ങളെയും നാടിനെയും ഒരുപോലെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.