'സ്റ്റേഡിയം നവീകരണത്തിലും, വരാത്ത മെസ്സി വരുമെന്ന് പറഞ്ഞവരും ഉത്തരം പറയേണ്ടിവരും'; കഴിഞ്ഞ സർക്കാരിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയം നവീകരണത്തിലും അർജന്റീന താരം ലയണൽ മെസ്സി കേരളത്തിൽ വരുമെന്ന പ്രചാരണത്തിലും ഉൾപ്പെടെ നടന്ന ക്രമക്കേടുകൾ സർക്കാർ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചപ്പോൾ ആരായിരുന്നു മുഖ്യമന്ത്രിയെന്നും, അന്നത്തെ ഭരണാധികാരികൾ ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ മുഴുവൻ വഴിവിട്ട നടപടികളും വികസനത്തിന്റെ പേരിലുള്ള തട്ടിപ്പുകളും വെളിച്ചത്തുകൊണ്ടുവരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തെറ്റായ പ്രചാരണങ്ങൾ നടത്തി സർക്കാരിനെ തളർത്താമെന്ന് കരുതേണ്ടതില്ലെന്നും, കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കേസിൽ അറസ്റ്റിലായ കെ.എച്ച്. മുഹമ്മദ് ഹുസൈനുമായി ബന്ധപ്പെട്ട ചോദ്യത്തിനും മന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ സംശയനിഴലിൽ നിർത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും ഭയപ്പെടാതെ സത്യം പുറത്തു കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.