Logo
Wed, Aug 12, 2026 • 08:37 PM
LIVE TV
Watch

No business videos available

No Middle East videos available

'അമിത് ഷായുടെ മൗനം കുറ്റസമ്മതം, അദ്ദേഹത്തിന്റെ ലെക്ചറടി കേട്ടിരിക്കാന്‍ താല്‍പര്യമില്ല'; ചോദ്യങ്ങൾക്ക് മറുപടി വേണമെന്ന് രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 12, 2026
1 min read
SHARE:
SAVE: Login to save

'അമിത് ഷായുടെ മൗനം കുറ്റസമ്മതം, അദ്ദേഹത്തിന്റെ ലെക്ചറടി കേട്ടിരിക്കാന്‍ താല്‍പര്യമില്ല'; ചോദ്യങ്ങൾക്ക് മറുപടി വേണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ജൂലൈ 20-ന് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ നടന്ന പോലീസ് നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഭാഷണം കേട്ടിരിക്കാൻ താൽപര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.വിദ്യാർഥികൾക്കുനേരെ വെടിയുതിർക്കാൻ അദ്ദേഹം ഉത്തരവിട്ടിരുന്നോ ഇല്ലയോ എന്നതിനുള്ള ഉത്തരം മാത്രമേ അറിയേണ്ടതുള്ളൂ എന്നും അല്ലാതെ അദ്ദേഹം നടത്തുന്ന പ്രഭാഷണം മുഴുവൻ കേട്ടിരിക്കാൻ താൽപര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

"ആരാണ് വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത്? ആണികളുള്ള ലാത്തികൾ ഉപയോഗിച്ച് അടിക്കാൻ ആരാണ് ഉത്തരവിട്ടത്? കുട്ടികളെ വെടിവെക്കാൻ ഉത്തരവ് നൽകിയത് അമിത് ഷായാണെങ്കിൽ അദ്ദേഹം ഉടൻ രാജിവെക്കണം," എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അമിത് ഷായുടെ മൗനം അദ്ദേഹത്തിന്റെ കുറ്റസമ്മതമാണെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

'കഴിഞ്ഞ 20 ദിവസമായി അമിത് ഷായെ കാണാനില്ല. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിക്ക് ധൈര്യമില്ല; അദ്ദേഹത്തിന് സഭയിലേക്ക് വരാൻ കഴിയുന്നില്ല', അദ്ദേഹം കൂട്ടിച്ചേർത്തു. 'ഒരു മനുഷ്യന് സത്യം പറയാൻ ധൈര്യമില്ലാതെ വരുമ്പോൾ, അവന്റെ മൗനം അവനുവേണ്ടി സംസാരിക്കും. അമിത് ഷായുടെ മൗനം അദ്ദേഹത്തിന്റെ കുറ്റസമ്മതമാണ്', തന്റെ പ്രസ്താവനയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ എക്‌സിൽ കുറിച്ചു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10