Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി “സീറോ ടു വൺ”; കെ.ടി.യു ഇൻഡക്ഷൻ പ്രോഗ്രാം ആഗസ്റ്റ് 14-ന് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി “സീറോ ടു വൺ”; കെ.ടി.യു ഇൻഡക്ഷൻ പ്രോഗ്രാം ആഗസ്റ്റ് 14-ന് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ പുതിയ അധ്യയന വർഷത്തെ ഇൻഡക്ഷൻ പ്രോഗ്രാം “സീറോ ടു വൺ @ കെ.റ്റി.യു 2026 – ഫ്രം ലേണർ ടു എഞ്ചിനീയർ” (Zero2One @KTU 2026) ആഗസ്റ്റ് 14 വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 11-ന് ഫിസാറ്റ്  ഗ്രീൻഫീൽഡിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവ്വഹിക്കും.

എഞ്ചിനീയറിംഗ് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അക്കാദമിക് അന്തരീക്ഷവും സർവകലാശാലാ സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിനും, പുതിയ മേഖലയിലെ സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിനുമാണ് ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളിൽ ഗവേഷണ താൽപ്പര്യവും നൂതന സാങ്കേതികവിദ്യാ ബോധവും വളർത്തിയെടുത്ത് മികവുറ്റ എഞ്ചിനീയർമാരാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാകും. കെ.ടി.യു വൈസ് ചാൻസലർ ഡോ. സിസ തോമസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.


Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in