Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്കൂൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കണ്ണൂരിൽ ഡിവൈഎഫ്ഐ അക്രമം; ഏകപക്ഷീയമായ പോലീസ് നടപടി, പ്രതിഷേധിച്ച് യുഡിഎസ്എഫ്

സ്കൂൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കണ്ണൂരിൽ ഡിവൈഎഫ്ഐ അക്രമം; ഏകപക്ഷീയമായ പോലീസ് നടപടി, പ്രതിഷേധിച്ച് യുഡിഎസ്എഫ്
  കണ്ണൂര്‍: സ്കൂൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരിൽ ഡിവൈഎഫ്ഐ അക്രമം. പിആർഎം കൊളവല്ലൂർ ഹയർ സെക്കന്‍ററി സ്കൂൾ, കെ.കെ.വി ഹയർ സെക്കന്‍ററി സ്കൂൾ എന്നിവിടങ്ങളിൽ യുഡിഎസ്എഫ് സാരഥികൾ വിജയിച്ചതിൽ വിറളിപൂണ്ട ഡിവൈഎഫ്ഐ ഭീകര അക്രമം അഴിച്ചു വിടുകയായിരുന്നു. വിജയഹ്ലാദ പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയ പ്രവർത്തകരെ  ഡിവൈഎഫ്ഐ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മൂന്ന് യുഡിഎസ്എഫ് പ്രവർത്തകരെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഏകപക്ഷീയമായ പോലീസ് നടപടിയിലും ഡിവൈഎഫ്ഐ അക്രമത്തിലും യുഡിഎസ്എഫ് പ്രവർത്തകർ റോഡുപരോധിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ പോലീസ് നേതാക്കളെ വളഞ്ഞിട്ട് തല്ലുകയും റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ്, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ എന്നിവരുൾപ്പെടെയുള്ള യുഡിഎസ്എഫ് നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് നേതാക്കളായ പാളയത്ത് ശശി, നാവത്ത് ബിജു ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കും മർദ്ദനമേറ്റു. ജില്ലയിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 52 സ്കൂളുകളിൽ 31 സ്കൂളുകളിൽ  കെഎസ്‌യു മുന്നണി വിജയം നേടി.  

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in