പയ്യന്നൂർ സി.പി.എമ്മിൽ പകപോക്കൽ തുടരുന്നു; കുടുംബസമേതം വി. കുഞ്ഞികൃഷ്ണന്‍റെ പുസ്തകപ്രകാശനത്തിന് പോയി; ടി. പുരുഷോത്തമനെ പുറത്താക്കി സി.പി.എം പ്രതികാരം
്‍
പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്കെത്തുന്നു. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ എ.കെ.ജി ഭവൻ ബ്രാഞ്ച് അംഗമായ ടി. പുരുഷോത്തമനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ 'വിമത' പക്ഷത്തോട് ചേർന്നുനിൽക്കുന്നു എന്നാരോപിച്ചാണ് ഈ കടുത്ത നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനമെന്നാരോപിച്ചുള്ള ഈ നടപടി ഇന്നലെ നടന്ന ബ്രാഞ്ച് യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം സരിൻ ശശിയാണ് റിപ്പോർട്ട് ചെയ്തത്.
പുസ്തക പ്രകാശന ചടങ്ങിൽ കുടുംബസമേതം പങ്കെടുത്തതിനെക്കുറിച്ച് പാർട്ടി വിശദീകരണം തേടിയിരുന്നെങ്കിലും പുരുഷോത്തമൻ നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് ഏരിയ കമ്മിറ്റിയുടെ നിലപാട്. സി.പി.എമ്മിൽ നിന്ന് രണ്ട് തവണ പുറത്താക്കപ്പെട്ട അപൂർവ്വം നേതാക്കളിലൊരാളായി ഇതോടെ ടി. പുരുഷോത്തമൻ മാറി. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള പാർട്ടിയുടെ കടന്നുകയറ്റമാണിതെന്ന് അണികൾക്കിടയിൽ തന്നെ സംസാരമുണ്ട്.
ഏറ്റവും ദൗർഭാഗ്യകരമായ കാര്യം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ മുൻപ് പുരുഷോത്തമന്റെ വീട് അക്രമിക്കപ്പെട്ടിരുന്നു എന്നതാണ്. പാർട്ടിക്കായി ഒട്ടേറെ വിട്ടുവീഴ്ചകൾ ചെയ്യുകയും കഷ്ടതകൾ അനുഭവിക്കുകയും ചെയ്ത ഒരു പ്രവർത്തകനെ, ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ പുറത്താക്കിയത് പയ്യന്നൂരിലെ സി.പി.എമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.