Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സഹകരണ നിക്ഷേപകര്‍ക്ക് സുരക്ഷ ഉറപ്പ്; 'വിശ്വാസ്' പദ്ധതിയുമായി സഹകരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു

സഹകരണ നിക്ഷേപകര്‍ക്ക് സുരക്ഷ ഉറപ്പ്; 'വിശ്വാസ്' പദ്ധതിയുമായി സഹകരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു

സഹകരണ മേഖലയിലെ ആശ്വാസ് പദ്ധതി പ്രകാരം ഇതുവരെ 100 കോടി രൂപയുടെ ഒറ്റത്തവണ തീർപ്പാക്കൽ നടന്നിട്ടുണ്ടെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു വ്യക്തമാക്കി. പദ്ധതിയുടെ വ്യവസ്ഥകൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് പരമാവധി സഹായം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി എ.ആർ. സമിതിക്ക് 35 ശതമാനം വരെ പലിശ ഇളവ് നൽകാനുള്ള അധികാരം നൽകി. എം.പി.മാരെയും എം.എൽ.എ.മാരെയും പങ്കാളികളാക്കിക്കൊണ്ട് ജനങ്ങൾക്ക് കൂടുതൽ ആശ്വാസമെത്തിക്കാനാണ് നീക്കം. പദ്ധതിയുടെ കാലാവധി നീട്ടിനൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. റിസ്ക് ഫണ്ട് പദ്ധതി പരിഷ്കരിക്കുന്നതിനൊപ്പം, സഹകരണ സംഘങ്ങളിൽ നിക്ഷേപക പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കളെ സഹായിക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. പ്രതിസന്ധിയിലായ നിക്ഷേപകരെ പൂർണ്ണമായും സംരക്ഷിക്കാൻ 'വിശ്വാസ്' എന്ന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

എക്സൈസ് നടപടികളും ഓണം സ്പെഷ്യൽ ഡ്രൈവും

ലഹരിക്കെതിരെയുള്ള എക്സൈസ് വകുപ്പിന്റെ 'ഓപ്പറേഷൻ തണ്ടർ' പരിശോധനകളിൽ 34,397 കേസുകൾ രജിസ്റ്റർ ചെയ്യുകയും 7,816 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ഇതോടൊപ്പം 50 ലക്ഷത്തിലധികം രൂപ പിഴയായി ഈടാക്കി. നിലവിൽ ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനകൾ ശക്തമായി തുടരുകയാണ്. അന്തർസംസ്ഥാന മയക്കുമരുന്ന് സംഘങ്ങളെ വരെ ഇതിനകം അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പിനെ ആധുനികവൽക്കരിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെവ്കോയുടെ പ്രവർത്തനവും പുതിയ മദ്യനയവും

മുൻകാലങ്ങളിലെ ചില തീരുമാനങ്ങൾ കാരണമാണ് ബെവ്കോ നഷ്ടത്തിലായതെന്നും ബെവ്കോയുടെ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിനുള്ള ചർച്ചകളും പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷ ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും വിശദമായി പരിഗണിച്ചുകൊണ്ടുള്ള മദ്യനയമായിരിക്കും സർക്കാർ മുന്നോട്ടുവെക്കുക.

Related articles

See all
Popular News

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ക്വാറികളുടെ പ്രവര്‍ത്തനം സുഗമമാക്കും: മുഖ്യമന്...

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Save your stories

Sign in