കുടുംബത്തിനായി വൈറ്റ് ഹൗസ് പടിയിറങ്ങി കരോലിൻ ലെവിറ്റ്: ട്രംപിന്റെ വിശ്വസ്ത പ്രസ് സെക്രട്ടറിയുടെ രാജി, ഇനി മുതിർന്ന ഉപദേഷ്ടാവിന്റെ റോളിൽ
രണ്ട് കുഞ്ഞുങ്ങളെ നോക്കാൻ സമയം തികയുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി കരോലിൻ ലെവിറ്റ്
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് രാജിവെച്ചത്. ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തയായ വക്താവായിരുന്നു ലെവിറ്റ്. മണിക്കൂറുകളുടെ ഇടവേളകളിൽ നിലപാടുകളും നയങ്ങളും മാറ്റുന്ന പ്രകൃതക്കാരനായ ട്രംപിന്, ലെവിറ്റിനെപ്പോലെ സമർത്ഥയും വിശ്വസ്തയുമായ മറ്റൊരു പ്രസ് സെക്രട്ടറിയെ കണ്ടെത്തുന്നത് അത്ര എളുപ്പമായിരിക്കില്ലെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് സെക്രട്ടറി
28-ാം വയസ്സിൽ വൈറ്റ് ഹൗസ് സെക്രട്ടറിയായ കരോലിൻ ലെവിറ്റ്, ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. മുൻപ് കോൺഗ്രസിലേക്ക് മത്സരിച്ച് പരാജയപ്പെട്ട അവർ, 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് ട്രംപ് സംഘത്തിൽ എത്തിയത്. മാധ്യമപ്രവർത്തകരുടെ കടുപ്പമേറിയ ചോദ്യങ്ങൾക്ക് മുന്നിൽ തളരാതെ, ട്രംപിന്റെ നയമാറ്റങ്ങളെയും പ്രസ്താവനകളെയും തികഞ്ഞ സമർത്ഥിയോടെ ന്യായീകരിക്കാൻ കുറഞ്ഞ സമയം കൊണ്ട് ലെവിറ്റിനായി.
അവധിയില്ലാത്ത തൊഴിൽ ജീവിതം
ആദ്യ കുഞ്ഞ് ജനിച്ചപ്പോൾ വെറും നാല് ദിവസത്തെ അവധി മാത്രമാണ് ലെവിറ്റ് എടുത്തത്. പെൻസിൽവേനിയയിലെ വധശ്രമത്തിന് ശേഷമുള്ള പ്രചാരണ കാലത്തായിരുന്നു അത്. രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നതിന് തൊട്ടുമുമ്പും സമാനമായ സാഹചര്യങ്ങളിലൂടെ അവർ കടന്നുപോയി. ലെവിറ്റ് അവധിയിലായിരുന്നപ്പോൾ വൈറ്റ് ഹൗസിൽ പ്രസ് ബ്രീഫിംഗുകൾ പോലും കുറവായിരുന്നു. പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ "Lets get back to work" എന്ന് പറഞ്ഞാണ് അവർ മാധ്യമങ്ങളെ കണ്ടത്.
കുടുംബത്തിന് മുൻഗണന
പ്രസ് സെക്രട്ടറി എന്ന തിരക്കുപിടിച്ച റോളിലും ഒരു ഭാര്യയായും അമ്മയായും അവർ സമയം കണ്ടെത്തിയിരുന്നു. മകനൊപ്പം എയർഫോഴ്സ് വണ്ണിലും ഭർത്താവിനൊപ്പം വൈറ്റ് ഹൗസിലെ വിശേഷങ്ങളിൽ പങ്കാളിയായും ലെവിറ്റ് എത്താറുണ്ടായിരുന്നു. എന്നാൽ മകൾ കൂടി ജനിച്ചതോടെ കുഞ്ഞുങ്ങളെ പരിചരിക്കാൻ കൂടുതൽ സമയം വേണമെന്ന് മനസ്സിലാക്കിയാണ് രാജിവെക്കാൻ തീരുമാനിച്ചത്. ഒരു മാസത്തെ പ്രസവാവധിക്കിടെ പലതവണ ട്രംപ് ഫോണിൽ വിളിച്ച് ജോലിയിൽ എന്ന് തിരിച്ചെത്തുമെന്ന് അന്വേഷിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ യുദ്ധം, വധഭീഷണി, ജനപ്രീതിയിലെ കുറവ്, വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് എന്നിവ നിലനിൽക്കെ ലെവിറ്റിന്റെ രാജി ട്രംപിന് വലിയ തിരിച്ചടിയാണ്.
ഇനി ഉപദേഷ്ടാവിന്റെ റോളിൽ
ലെവിറ്റിന്റെ രാജി ട്രംപ് അംഗീകരിച്ചെങ്കിലും, മാധ്യമങ്ങളെ നേരിടാൻ ഇത്രയും മിടുക്കിയായ മറ്റൊരു വ്യക്തിയെ കണ്ടെത്തുക അത്ര എളുപ്പമല്ല. എന്നാൽ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി ഒഴിഞ്ഞെങ്കിലും ട്രംപിന്റെ ഉപദേഷ്ടാവായി അവർ തുടർന്നും പ്രവർത്തിക്കും. ഈ ആഹ്വാനം സ്വീകരിച്ചതായും 'Make America Great Again' ആശയത്തിന്റെ വക്താവായി എപ്പോഴും ഉണ്ടാകുമെന്നും കരോലിൻ വ്യക്തമാക്കിക്കഴിഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.