Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷന്‍ സിന്ദൂറില്‍ ചരിത്രം കുറിച്ച് ഇന്ത്യ: പാക് വിമാനം എസ്-400 മിസൈല്‍ തകര്‍ത്തത് 314 കിലോമീറ്റര്‍ അകലെവെച്ച്; ആദ്യം

ഓപ്പറേഷന്‍ സിന്ദൂറില്‍ ചരിത്രം കുറിച്ച് ഇന്ത്യ: പാക് വിമാനം എസ്-400 മിസൈല്‍ തകര്‍ത്തത് 314 കിലോമീറ്റര്‍ അകലെവെച്ച്; ആദ്യം

ന്യൂഡല്‍ഹി: 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നീക്കത്തിനിടെ പാകിസ്താന്റെ ദൗത്യവിമാനത്തെ ഇന്ത്യയുടെ എസ്-400 (S-400) മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തത് 314 കിലോമീറ്റര്‍ അകലെവെച്ചാണെന്ന് വിവരങ്ങള്‍. ഇത്രയും ദൂരപരിധിയില്‍ നിന്ന് ഒരു വ്യോമലക്ഷ്യം തകര്‍ക്കുന്നത് ആഗോളതലത്തില്‍ തന്നെ അപൂര്‍വ്വവും ചരിത്രപരവുമായ നേട്ടമാണ്. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ എസ്-400 വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നത്.

പാക് വ്യോമസേനയുടെ സവിശേഷ ദൗത്യമേറ്റെടുത്ത എയര്‍ക്രാഫ്റ്റാണ് ഇന്ത്യന്‍ അതിര്‍ത്തി കടക്കുംമുന്‍പ് എസ്-400-ന്റെ ഇരയായത്. ഈ വ്യോമാക്രമണത്തെ 'ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂതല-വ്യോമ സംഹാരം' എന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അത്യാധുനിക റഡാറുകള്‍ വഴി ശത്രുവിമാനത്തിന്റെ ഭീഷണി കൃത്യമായി തിരിച്ചറിഞ്ഞ ശേഷമായിരുന്നു ഈ ദീര്‍ഘദൂര ആക്രമണം.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. എന്നാല്‍ ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്താന്‍ തിരിച്ചടിക്ക് മുതിര്‍ന്നതോടെയാണ് എസ്-400 മിസൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയത്. ഭൂമിയിലോ ആകാശത്തോ ഇന്ത്യന്‍ വ്യോമസേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ഒരു മേഖലയും ഇന്ന് നിലവിലില്ലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related articles

See all
Popular News

'മാര്‍ച്ച് ഫോര്‍ ഡെമോക്രസി'; ഡല്‍ഹിയില്‍ കനത്ത സുരക്ഷ, ആറ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

Popular News

ഇന്ത്യ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്കില്ല; ആവശ്യം തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Popular News

"വിളി ഉടൻ വരും, അടുത്ത സമര പ്രഖ്യാപനവുമായി സിജെപി"; ജാമ്യത്തിൽ ഇറങ്ങിയ ഉടൻ പുതിയ മുന്നറിയി...

Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Save your stories

Sign in