Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" സെപ്റ്റംബർ 18-ന്: U/A 16+ സർട്ടിഫിക്കറ്റുമായി സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം

"ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" സെപ്റ്റംബർ 18-ന്: U/A 16+ സർട്ടിഫിക്കറ്റുമായി സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" എന്ന ചിത്രം സെൻസറിംഗ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റ് നേടി. ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ ആഗോള റിലീസായി എത്തും. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നടി നിലീൻ സാന്ദ്ര കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ ചിത്രത്തിൽ അഖില ഭാർഗവനാണ് നായിക.

കോമയിൽ നിന്ന് ഉണരുന്ന നായകന് ലഭിക്കുന്ന അസാധാരണമായ കേൾവിശക്തിയും (സൂപ്പർ ഹിയറിങ്) അതിനെ തുടർന്ന് അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന കൗതുകകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന രസകരമായ കോമ്പോയും ഇവരുടെ കെമിസ്ട്രിയുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇതിനോടകം പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. കൂടാതെ, ചിത്രത്തിലെ തരംഗമായി മാറിയ രണ്ട് ഗാനങ്ങളുടെ മ്യൂസിക് അവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കി.

മികച്ച സാങ്കേതിക തികവോടെ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സൗണ്ട് ഡിസൈനിലും ശബ്ദമിശ്രണത്തിലും പുതിയൊരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഖിൽ സേവ്യർ ഛായാഗ്രഹണവും, മുജീബ് മജീദ് സംഗീതസംവിധാനവും, നിക്സൺ ജോർജ് സൗണ്ട് ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. ദി പ്ലോട്ട് പിക്ചേഴ്സ് ഓവർസീസ് വിതരണാവകാശം നേടിയ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്.

Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in