ബി.ജെ.പി നേതാവിനുനേരെ ഷൂ ഏറ്; പ്രതിഷേധം വാര്‍ത്താസമ്മേളന വേദിയില്‍
Jaihind TV News Report
Jaihind TV Web Desk
April 18, 2019
1 min read
•
Updated: June 05, 2026
ന്യൂഡല്‍ഹി : വാര്‍ത്താ സമ്മേളനത്തിനിടെ ബിജെപി ദേശീയ വക്താവിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധം. ബിജെപിയും പാര്‍ട്ടി വക്താവുമായ ജി.വി.എല്‍ നരസിംഹ റാവുവിന് നേരെയായിരുന്നു ഷൂ ഏറ്. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം.
ഷൂ എറിഞ്ഞ ആളെ ഉടന്‍ തന്നെ ഓഫീസിലെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. ഇയാള്‍ ഡോക്ടറാണെന്നാണ് പരിചയപ്പെടുത്തിയതെന്ന് പിടിഐ പറയുന്നു. കോണ്‍ഗ്രസ് ഹിന്ദുനേതാക്കള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് നരസിംഹറാവു ആരോപിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. നരസിംഹ റാവുവിനൊപ്പം ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നു.
#WATCH Delhi: Shoe hurled at BJP MP GVL Narasimha Rao during a press conference at BJP HQs .More details awaited pic.twitter.com/7WKBWbGL3r
— ANI (@ANI) April 18, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10