Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടി.പിയുടേത് പാർട്ടി കോടതി നടപ്പാക്കിയ വിധി: മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം; പ്രതിഷേധം ശക്തം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

ടി.പിയുടേത് പാർട്ടി കോടതി നടപ്പാക്കിയ വിധി: മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം; പ്രതിഷേധം ശക്തം, സഭ ഇന്നത്തേക്ക് പിരിഞ്ഞു
Kerala-Niyama-sabha   തിരുവനന്തപുരം: കെ.കെ രമ എംഎൽഎയ്ക്ക് എതിരായ പരാമർശത്തിൽ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷ നേതാക്കൾ പ്രതിഷേധം ശക്തമാക്കി. തുടർന്ന് സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കുകയും നിയമസഭാ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു. കെ.കെ.രമ എംഎൽഎയെ അപമാനിച്ച് ധനാഭ്യർത്ഥന ബില്ലിൽ എം.എം മണി നടത്തിയ പരാമർശമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.എം മണിയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പാർട്ടി കോടതിയുടെ വിധിയാണ് ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എം.എം മണിയെ ന്യായീകരിച്ച് നിയമ മന്ത്രി പി രാജീവ് രംഗത്തെത്തി. മണിയുടേത് സ്ത്രീ വിരുദ്ധ പരാമർശം അല്ലെന്നായിരുന്നു പി രാജീവിന്‍റെ നിലപാട്. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സ്പീക്കർ എംബി രാജേഷ് വിഷയത്തിൽ ഇടപെട്ടു. അൺപാർലമെന്‍ററി പരാമർശങ്ങൾ പിന്നീട് പരിശോധിച്ച് നീക്കം ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കുകയും നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭാ കവാടത്തിലും പ്രതിഷേധം നടത്തി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in