തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി അഭിലാഷ് ആർ. നായർ അന്തരിച്ചു; സംസ്കാരം ഇന്ന്

തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി അഭിലാഷ് ആർ. നായർ അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കോൺഗ്രസിന്റെ കരുത്തനായ സംഘാടകനും സമരമുഖങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.
മാർ ഇവാനിയോസ് കോളേജിലെ കെ.എസ്.യു നേതാവായാണ് അഭിലാഷ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും ഡി.സി.സി ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. പ്രതിപക്ഷത്തിന്റെ നിരവധി സമര പോരാട്ടങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ അദ്ദേഹം പാർട്ടി അണികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള നേതാവായിരുന്നു.
ശ്രീകാര്യത്തുള്ള വസതിയിലുള്ള ഭൗതികശരീരം വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം ഡി.സി.സി ഓഫീസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുവരും. ഡി.സി.സി ഓഫീസിലെ പൊതുദർശനത്തിന് ശേഷം അഞ്ച് മണിയോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.