Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

' 'മാറാത്തത് മാറും' എന്ന് പറഞ്ഞവര്‍ നഗരത്തെ മുക്കി'; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്കെതിരെ തിങ്കളാഴ്ച യുഡിഎഫ് പ്രതിഷേധിക്കുമെന്ന് കെ.എസ് ശബരീനാഥന്

' 'മാറാത്തത് മാറും' എന്ന് പറഞ്ഞവര്‍ നഗരത്തെ മുക്കി'; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്കെതിരെ തിങ്കളാഴ്ച യുഡിഎഫ് പ്രതിഷേധിക്കുമെന്ന് കെ.എസ് ശബരീനാഥന്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതി ആറ് മാസം പൂർത്തിയാക്കുമ്പോൾ നഗരത്തിൽ പൂർണ്ണമായ ഭരണസ്തംഭനവും കെടുകാര്യസ്‌ഥതയുമാണ് ദൃശ്യമാകുന്നതെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.എസ്. ശബരീനാഥൻ. “മാറത്തത് മാറും” എന്ന വലിയ വാഗ്ദാനങ്ങളോടെ അധികാരത്തിൽ വന്നവർക്ക് നഗരത്തിലെ ഗുരുതരമായ മാലിന്യപ്രശ്‌നത്തിനോ, തെരുവുനായ ശല്യത്തിനോ, കുടിവെള്ളക്ഷാമത്തിനോ യാതൊരുവിധ പരിഹാരവും കാണാൻ സാധിച്ചിട്ടില്ല. ഭാവിയുടെ നഗരമായി തിരുവനന്തപുരത്തെ ഉയർത്താനുള്ള യാതൊരുവിധ കാഴ്ചപ്പാടും ഈ ഭരണസമിതിക്ക് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടികളുടെ വികസന വാഗ്ദാനങ്ങൾ തിരുവനന്തപുരത്തുകാർക്ക് നൽകിയ നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും ഇപ്പോൾ ഈ തകർച്ചയ്ക്ക് മുന്നിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരസഭയുടെ ഈ ജനദ്രോഹ ഭരണ സ്തംഭനത്തിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി വരും തിങ്കളാഴ്ച (ജൂൺ 29) രാവിലെ നഗരസഭാ കവാടത്തിന് മുന്നിൽ യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പ്രതിഷേധ സമരം സംഘടിപ്പിക്കും.

നഗരസഭ ഭരണസമിതിയുടെ പരാജയങ്ങൾക്കെതിരെ കൗൺസിലിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട കൂടുതൽ തുടർനടപടികൾ ജൂൺ 29 ലെ സമരത്തിന് ശേഷം ജനപ്രതിനിധികളും നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അഡ്വ. കെ.എസ്. ശബരീനാഥൻ  അറിയിച്ചു.

Related articles

See all
Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in