Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി; അനങ്ങാപ്പാറ നിലപാടില്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി; അനങ്ങാപ്പാറ നിലപാടില്‍ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കാത്ത് ലാബിന്‍റെ പ്രവർത്തനം സ്തംഭിച്ചു. ഇതോടെ മെഡി. കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ ശനിയാഴ്ച മുതൽ മുടങ്ങി.ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികളെ തിരിച്ചയക്കുന്ന സ്ഥിതി ഉണ്ടായിട്ടു അനങ്ങാപ്പാറ നിലപാടിലാണ്ആരോഗ്യവകുപ്പ്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദയശസ്ത്രക്രിയകൾ മുടങ്ങിത്തുടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന രണ്ട് പേസ്മേക്കർ റീപ്ലേസ്മെന്‍റ്  ശസ്ത്രക്രിയകൾ ഒഴികെ മറ്റ് ശസ്ത്രക്രിയകൾ ഒന്നും തന്നെ ഇവിടെ നടന്നിട്ടില്ല. ഹൃദയ ശസ്ത്രക്രിയകൾക്ക് ആവശ്യമായ സ്റ്റെൻന്‍റും ,പേസ്മേക്കറുകളും ഉൾപ്പെടെയുള്ളവയുടെ ക്ഷാമമാണ് ശസ്ത്രക്രിയകൾ മുടങ്ങുവാൻ ഇടയാക്കിയത്. ആരോഗ്യവകുപ്പ് കോടികളുടെ കുടിശിക വരുത്തിയതോടെ മരുന്ന് കമ്പനികളും വിതരണക്കാരും ഇവ മെഡിക്കൽ കോളജിന് വിതരണം ചെയ്യുന്നത് പൂർണ്ണമായും നിർത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മുപ്പതോളം കമ്പനികളും വിതരണക്കാരുമാണ് മെഡിക്കൽ കോളജിലെ സർജിക്കൽ വസ്തുക്കൾ നൽകിവന്നത്.നേരത്തെ ഉണ്ടായിരുന്ന 16 കോടി രൂപയ്ക്ക് പുറമേ 36 കോടി രൂപ കൂടികുടിശ്ശിക വരുത്തിയതോടെയാണ് ഇവർ വിതരണം നിർത്തിയത്.ഇവർക്ക് നൽകുവാൻ അനുവദിച്ച തുക ആരോഗ്യവകുപ്പ് വക മാറ്റി ചിലവഴിച്ചതായപരാതിയും ഇവർ ഉയർത്തുന്നുണ്ട്.ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി രോഗികൾ പ്രതിസന്ധിയിൽ ആകുമ്പോഴും പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ ആരോഗ്യ വകുപ്പ്അനങ്ങാപ്പാറ നയം തുടരുകയാണ്.ആരോഗ്യവകുപ്പിന്റെ ഈ നിഷ്ക്രിയത്വത്തിനെതിരെശക്തമായ പ്രതിഷേധം ഉയരുകയാണ് .

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in