Logo
Mon, Jun 29, 2026 • 02:45 PM
LIVE TV
Watch

No business videos available

No Middle East videos available

കോണ്‍ഗ്രസ് നവസങ്കല്‍പ് പദയാത്രകള്‍ക്ക് ഇന്ന് സമാപനം; കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 13, 2022
1 min read Updated: June 28, 2026
SHARE:
SAVE: Login to save

കോണ്‍ഗ്രസ് നവസങ്കല്‍പ് പദയാത്രകള്‍ക്ക് ഇന്ന് സമാപനം; കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കോൺഗ്രസ് നവസങ്കൽപ്‌ പദയാത്രകൾ ഇന്ന് സമാപിക്കും. ഭാരതീയം-സ്വാതന്ത്ര്യദിനാഘോഷ സദസ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30ന്‌ പാളയം ആശാൻ സ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കെ.സി വേണുഗോപാൽഎംപി ഫ്‌ളാഗ്‌ഓഫ്‌ ചെയ്യും. പദയാത്രയിലും അദ്ദേഹം പങ്കെടുക്കും. സമാപനത്തോടനുബന്ധിച്ച്‌ വൈകിട്ട് 5 മണിക്ക്‌ ഗാന്ധിപാർക്കിൽ ഭാരതീയം-സ്വാതന്ത്ര്യദിനാഘോഷ സാംസ്‌കാരിക സദസ് സംഘടിപ്പിച്ചിട്ടുണ്ട്‌. സാംസ്‌കാരിക-രാഷ്‌ട്രീയ-പൊതുമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ സദസിൽ ആദരിക്കും. 21 കുട്ടികൾക്ക്‌ സാംസ്‌കാരിക നേതാക്കൾ ദേശീയ പതാകയും പുസ്‌തകവും നൽകും. സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, യുഡിഎഫ്‌ കൺവീനർ എം.എം ഹസൻ, തുടങ്ങിയവർ പങ്കെടുക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10