Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി.പി.എം നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ; തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായിയുടെ പരാമര്‍ശങ്ങളെന്ന് വിമര്‍ശനം

തദ്ദേശ/പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് കാരണം സി.പി.എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ വീഴ്ചകളാണെന്ന് ഡിവൈഎഫ്‌ഐ. പാലക്കാട് നടന്ന ഡിവൈഎഫ്‌ഐ ജില്ല...

സി.പി.എം നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ; തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായിയുടെ പരാമര്‍ശങ്ങളെന്ന് വിമര്‍ശനം

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം സി.പി.എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ വീഴ്ചകളാണെന്ന് ഡിവൈഎഫ്ഐ. പാലക്കാട് നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി യുവജന സംഘടന കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരുടെ ശൈലികള്‍ക്കെതിരെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി.

പിണറായി വിജയന്റെ പല പരസ്യ പരാമര്‍ശങ്ങളും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും വലിയ രീതിയില്‍ ദോഷം ചെയ്തുവെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ മാത്രം തിരുകിക്കയറ്റി സ്ഥാനാര്‍ത്ഥികളാക്കുന്ന പ്രവണത ഇനി അനുവദിക്കാനാകില്ലെന്നും അത് നേതാക്കള്‍ അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. യു.ഡി.എഫ് യുവാക്കള്‍ക്ക് വലിയ രീതിയില്‍ പ്രാതിനിധ്യം നല്‍കിയപ്പോള്‍ എല്‍.ഡി.എഫില്‍ അതുണ്ടായില്ല. മട്ടന്നൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന് ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് എന്തുകൊണ്ടാണെന്ന് സംസ്ഥാന നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐയെ സി.പി.എമ്മിന്റെ വെറുമൊരു 'ബി ടീം' മാത്രമാക്കി ചുരുക്കുകയാണെന്ന കടുത്ത ആക്ഷേപവും സമ്മേളനത്തില്‍ ഉയര്‍ന്നു വന്നു. സംഘടനയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി നല്‍കുന്നില്ല. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ഡിവൈഎഫ്ഐയെ സ്വന്തം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മുന്‍പ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായപ്പോള്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പരസ്യമായി കുറ്റപ്പെടുത്തിയ ജില്ലാ സെക്രട്ടറിയുടെ നിലപാട് തികച്ചും തെറ്റായിപ്പോയെന്നും സംഘടന ചൂണ്ടിക്കാട്ടി.

പാര്‍ട്ടി നേതൃത്വത്തിന്റെ അമിത ഇടപെടലുകള്‍ കാരണം പാലക്കാട് ജില്ലയില്‍ ഡിവൈഎഫ്ഐയുടെ അംഗസംഖ്യ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ രീതിയില്‍ കുറഞ്ഞുവരുന്നതായും സമ്മേളനത്തില്‍ ആശങ്കയുയര്‍ന്നു. നിലവിലെ ജില്ലാ നേതൃത്വം പൂര്‍ണ്ണമായും നിര്‍ജ്ജീവമാണെന്നും, സംഘടനയുടെ സ്വയംഭരണാവകാശം തിരിച്ചുപിടിച്ച് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഓഫ് ദി റെക്കോര്‍ഡായി പുറത്തുവന്ന ഈ വിമര്‍ശനങ്ങള്‍ സി.പി.എം കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in