Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിരെ ഒളിയമ്പുമായി പി.കെ.ശ്രീമതി

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിരെ ഒളിയമ്പുമായി പി.കെ.ശ്രീമതി

തിരുവനന്തപുരം: പാലക്കാട് സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിലും നേതൃമാറ്റത്തിലും സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. സുരേഷ് ബാബുവിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ പി.കെ. ശ്രീമതി ടീച്ചർ പരസ്യമായി രംഗത്തെത്തി.

"പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടിയെടുത്ത പാരമ്പര്യം മാത്രമേ സി.പി.എമ്മിനുള്ളൂ. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ 'വിനാശകാലെ വിപരീതബുദ്ധി' എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ" എന്ന് പി.കെ. ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ സുരേഷ് ബാബുവിനെ സംരക്ഷിക്കുന്ന വിധത്തിലായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടെന്ന വിമർശനം ഉയർന്നിരുന്നു. പദവിയിൽ നിന്ന് ഉയർന്ന ആരോപണങ്ങളെ തുടർന്ന് സുരേഷ് ബാബു മാറിയത് വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് ജില്ലാ നേതൃത്വവും വിശദീകരിച്ചത്. എന്നാൽ, ലൈംഗികാതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് പാർട്ടി മാറ്റിയതാണെന്ന് വ്യക്തമാക്കുന്നതാണ് പി.കെ. ശ്രീമതിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം പാലക്കാടിന്റെ ചുമതല തനിക്കില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് വാർത്തയറിഞ്ഞതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പ്രതികരിച്ചിരുന്നു. കെ.കെ. ശൈലജയുടെയും നേതൃത്വത്തിന്റെയും പരോക്ഷ നിലപാടുകളെ തള്ളിക്കൊണ്ടാണ് പി.കെ. ശ്രീമതി ടീച്ചറുടെ കടന്നാക്രമണം. സുരേഷ് ബാബുവിനെ മാറ്റിയത് പ്രത്യേക സാഹചര്യം വന്നപ്പോൾ യോഗം ചേർന്നാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Related articles

See all
Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Popular News

ഡല്‍ഹിയിലെ അറസ്റ്റ്: ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'കരിദിനം...

Popular News

'വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വൈകിച്ചത് എൽ.ഡി.എഫ് സര്‍ക്കാര്‍'; ഒന്നാംഘട്ട നിർമാണത്തിന് അന...

Popular News

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പിടിയിലായത് ജില്ലാ സെക...

Save your stories

Sign in