Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

റിയാദിനെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം; വിമാനത്താവളത്തിൽ നിയന്ത്രണം; ഒക്ടോബര്‍ 10 വരെ എയര്‍ ഇന്ത്യ സര്‍വീസില്ല

റിയാദിനെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം; വിമാനത്താവളത്തിൽ നിയന്ത്രണം; ഒക്ടോബര്‍ 10 വരെ എയര്‍ ഇന്ത്യ സര്‍വീസില്ല

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ മൂന്നാം തവണയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. നജ്റാൻ വിമാനത്താവളവും ആക്രമിക്കപ്പെട്ടു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് നഴ്സറിയിലും മെഡിക്കൽ കോംപ്ലക്സിലും കേടുപാടുകൾ റിപ്പോർട്ട് ചെയ്തു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിമാനക്കമ്പനികളിൽ നിന്ന് കൃത്യമായ അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമേ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടാവൂ എന്ന് അധികൃതർ നിർദ്ദേശിച്ചു.

മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എയർ ഇന്ത്യ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 10 വരെ താത്കാലികമായി നിർത്തിവച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും സർവീസുകൾ പുനരാരംഭിക്കുക. അതേസമയം, റിയാദിലും സമീപ പ്രദേശങ്ങളിലും കഴിയുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രാദേശിക ഭരണകൂടത്തിന്റെയും എംബസിയുടെയും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിനിടെ, സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ജോലി ചെയ്യുന്നവരോട് ഉടൻ ഒഴിഞ്ഞുപോകാൻ ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. സൗദിയിലെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങളാണെന്നും ജീവൻ അപകടത്തിലാക്കരുതെന്നും ഹൂതി വക്താവ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

Related articles

See all
Popular News

യുഎഇ ടെലികോം കമ്പനി എത്തിസലാത്ത് വീണ്ടും പഴയ പേരിലേക്ക്; 'e&' എന്ന ബ്രാന്‍ഡ് പേര് മാറിയേക്...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

ഷാർജ രാജകുടുംബാംഗത്തിന്റെ നിര്യാണം: കൊട്ടാരത്തിലെത്തി നടൻ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്ത...

Popular News

യുഎഇയിൽ പൊതുഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാൻ ലൈസൻസ് വേണം; ഡിസംബർ മുതൽ പുതിയ നിയമം

Save your stories

Sign in