Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും നാളെ നിർണായകം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി നാളെ

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും നാളെ നിർണായകം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി നാളെ

മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പറയാനിരിക്കെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും വിഷയം നിർണായകമാകുന്നു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിൽ വിധി പ്രസ്താവിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സർക്കാരും വ്യത്യസ്ത നിലപാടുകളാണ് കോടതിയിൽ സ്വീകരിച്ചത്.

പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും അതിനായി കൃത്യമായ തെളിവുകൾ ഉണ്ടെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചത്. എന്നാൽ, വിഷയത്തിൽ പ്രാഥമിക പരിശോധന നടക്കുന്നുണ്ടെന്നും തുടക്കത്തിൽ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാർ വാദിച്ചത്. അതേസമയം, കേസിൽ ഇ.ഡി നീക്കം ശക്തമാകുന്ന പശ്ചാത്തലത്തിൽ പിണറായി വിജയന് പാർട്ടിതലത്തിൽ പ്രതിരോധ കവചമൊരുക്കാൻ സി.പി.എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഒഴികെയുള്ള ദേശീയ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ പങ്കാളികളാക്കി ഒക്ടോബർ പകുതിയോടെ സംസ്ഥാനത്ത് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനാണ് പാർട്ടി നീക്കം.

Related articles

See all
Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Popular News

ആരോഗ്യ സുരക്ഷാ പദ്ധതികൾ ഇനി അതിവേഗം; കാരുണ്യ പദ്ധതിക്ക് 600 കോടിയുടെ ജീവശ്വാസം നൽകി യു.ഡി....

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി...

Popular News

ഗാർഹിക അതിക്രമങ്ങൾക്ക് തടയിടാൻ ആഭ്യന്തര വകുപ്പിന്റെ പുതിയ ദൗത്യസേന 'സ്പീക്ക് അപ്പ്'; ചുമതല...

Save your stories

Sign in