Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശനം

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശനം

സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരെ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണക്കാര്‍ പിണറായിയും ഗോവിന്ദനുമാണെന്നും, സംസ്ഥാന നേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചുവെന്നും യോഗത്തില്‍ പൊതുചര്‍ച്ചയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 10 വര്‍ഷത്തെ ഭരണത്തിലെ പോരായ്മകള്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലാന്‍ കാരണമായെന്നും, തിരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്നും പ്രതിനിധികള്‍ തുറന്നടിച്ചു.

സംസ്ഥാന നേതൃത്വത്തിനൊപ്പം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെയും യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടറിക്ക് പക്വതയില്ലെന്നും ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്‌തെന്നും വിമര്‍ശനമുണ്ടായി. ജില്ലയിലെ വിഭാഗീയതയും വിമത നീക്കങ്ങളും തടയുന്നതില്‍ ജില്ലാ നേതൃത്വം പൂര്‍ണമായി പരാജയപ്പെട്ടു. ചിറ്റൂരിലെ തോല്‍വിക്ക് കാരണമായ കൊഴിഞ്ഞാമ്പാറയിലെ വിമത നീക്കം തടയാന്‍ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നും, ഇ.എന്‍. സുരേഷ് ബാബുവിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴല്‍മന്ദം, പുതുശേരി ഏരിയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, വിവാദ നേതാവ് പി.കെ. ശശിക്ക് സംസ്ഥാന നേതൃത്വം പിന്തുണ നല്‍കിയതിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പി.കെ. ശശിക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി മാറിയെന്നും, അദ്ദേഹത്തെ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചത് ശരിയായില്ലെന്നും ചില പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു.

അതിനിടെ, മലപ്പുറത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലും പാര്‍ട്ടിയുടെ പോരായ്മകള്‍ എടുത്തുപറഞ്ഞു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറിച്ച് ഉയര്‍ന്നു വന്ന ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണത്തെ ഫലപ്രദമായി ചെറുക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് മലപ്പുറം റിപ്പോര്‍ട്ട് വിലയിരുത്തുന്നു. പാര്‍ട്ടിക്കെതിരായ സന്ദേശം ലീഗ് ജനങ്ങളില്‍ എത്തിച്ചപ്പോള്‍ അത് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ വരുംകാലങ്ങളില്‍ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകണമെന്നും യോഗം വിലയിരുത്തി.

Related articles

See all
Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Save your stories

Sign in