Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട തിരുത്തൽ നടപടികളുടെ ഭാഗമായി സിപിഎമ്മിൽ കടുത്ത നടപടി. പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റി. മുൻ എം.എൽ.എയായ വി. ചെന്താമരാക്ഷനെയാണ് പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായത്.

യോഗത്തിൽ ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഗുരുതരമായ വിമർശനങ്ങളാണ് ഉയർന്നത്. ജില്ലയിൽ പാർട്ടിക്കുള്ളിൽ വിഭാഗീയത ശക്തമായതിന് കാരണം ജില്ലാ സെക്രട്ടറിയുടെ ശൈലിയാണെന്നും, അദ്ദേഹത്തിന്റെ പെരുമാറ്റദൂഷ്യം പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. കൂടാതെ, പാർട്ടി ഓഫീസ് നവീകരണവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണത്തിന്റെ കണക്കുകൾ കൃത്യമായി അവതരിപ്പിച്ചില്ലെന്ന ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പാർട്ടിയുടെ വളർച്ചയ്ക്കും തിരുത്തൽ നടപടികൾക്കും സുരേഷ് ബാബുവിനെ മാറ്റേണ്ടത് അത്യന്താപേക്ഷിതമാണെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് നേതൃത്വം ഈ നടപടിയിലേക്ക് കടന്നത്.

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ജില്ലാ സെക്രട്ടറിയെ നേതൃത്വം മാറ്റുന്നത്. സമ്മേളന കാലഘട്ടമല്ലാതെ ഇടക്കാലത്ത് ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് പാർട്ടിയിൽ അസാധാരണമായ ഒരു നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഭാഗമായി 6 ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ 8 പേരെ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഷീബി കൃഷ്‌ണയും പുതിയ ജില്ലാ കമ്മിറ്റി ക്ഷണിതാവായി ഇടംപിടിച്ചിട്ടുണ്ട്.

Related articles

See all
Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Save your stories

Sign in