Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

വഡോദരയിൽ നടന്ന ആർ ജി വൺ വനിതാ ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് തിളക്കമാർന്ന കിരീടനേട്ടം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ബറോഡയെ അഞ്ച് വിക്കറ്റിന് തകർത്താണ് കേരളം ചാമ്പ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബറോഡയെ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 109 റൺസിലൊതുക്കാൻ കേരളത്തിന് സാധിച്ചു. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 14.5 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കൈപ്പിടിയിലൊതുക്കി.

ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് ബാറ്റിങ് നിരയുടെ പിന്തുണ ലഭിച്ചില്ല. ഓപ്പണർമാരായ മെസ്വി പൊകാറും (28) അമൃത ജോസഫും (22) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കേരളത്തിന്റെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ മറ്റാർക്കും തിളങ്ങാനാവാതെ വന്നതോടെ ബറോഡ 109 റൺസിൽ ഒതുങ്ങി. കേരളത്തിനായി സജന സജീവനും നജ്ല സി.എം.സി.യും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ കിരൺ നവ്ഗിരെ നൽകിയ തകർപ്പൻ തുടക്കമാണ് കേരളത്തിന്റെ വിജയം വേഗത്തിലാക്കിയത്. 18 പന്തിൽ ഏഴ് ഫോറും ഒരു സിക്സറുമടക്കം 38 റൺസാണ് കിരൺ അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ ആശ ശോഭന 21 റൺസെടുത്തു. സജന സജീവൻ (14*), ദിവ്യ ഗണേഷ് (10*) എന്നിവർ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. 31 പന്തുകൾ ശേഷിക്കെ ലക്ഷ്യം കണ്ട മത്സരത്തിൽ ബറോഡയ്ക്കായി തൻവീർ ഷെയ്ഖ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Related articles

See all
Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം: ടിക്കറ്റ് വിതരണം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു; ടീമുകൾ 23-...

Save your stories

Sign in