ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്
ടോക്കിയോ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നീന്തിയെടുത്ത് കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ്. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടമാണ് ഇതോടെ വിദർശ സ്വന്തമാക്കിയത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ ഉൾപ്പെടുന്ന മൂന്നംഗ ഇന്ത്യൻ സംഘം വെള്ളി മെഡൽ കരസ്ഥമാക്കിയത്.
തന്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ ചരിത്ര മെഡൽ നേടാനായതിൽ വലിയ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു. കുടുംബത്തിന്റെയും പരിശീലകരുടെയും പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് താരം വ്യക്തമാക്കി. വരാനിരിക്കുന്ന 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്. ഇന്നത്തെ നേട്ടം അടുത്ത മത്സരത്തിൽ വലിയ ആത്മവിശ്വാസം നൽകുമെന്നും താരം കൂട്ടിച്ചേർത്തു.
2018-ൽ എൻ.സി.സി (NCC) വഴിയാണ് വിദർശ ഷൂട്ടിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് 2019-ൽ ഷൂട്ടിംഗ് പ്രൊഫഷനായി സ്വീകരിക്കുകയായിരുന്നു. നിലവിൽ പ്രധാനമായും ഡൽഹി കേന്ദ്രീകരിച്ചാണ് പരിശീലനം നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും, എല്ലാ ജില്ലകളിലും അസോസിയേഷനുകൾ വഴി മെമ്പർഷിപ്പ് എടുത്ത് പരിശീലനം നടത്താമെന്നും കായികപ്രേമികൾക്കായി വിദർശ പങ്കുവെച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.