അസ്ഹറുദ്ദീന്‍ കൊടുങ്കാറ്റ്: കെസിഎല്ലില്‍ മൂന്നാം സെഞ്ചുറി; റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ആലപ്പി താരം
കേരള ക്രിക്കറ്റ് ലീഗില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തിരുത്തിയെഴുതി ആലപ്പി റിപ്പിള്‍സ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ അവിസ്മരണീയ ബാറ്റിംഗ് പ്രകടനം. ലീഗ് ചരിത്രത്തില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും കെസിഎല്ലില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന സുവര്‍ണ്ണ നേട്ടവും അസ്ഹറുദ്ദീന്‍ സ്വന്തമാക്കി.
സീസണിലെ തകര്‍പ്പന്‍ ഫോം തുടരുന്ന അസ്ഹറുദ്ദീന്‍, ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരായ മത്സരത്തിലാണ് തന്റെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വെറും 23 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച താരം 48-ാം പന്തില്‍ സെഞ്ചുറിയിലെത്തി. 52 പന്തില്‍ 4 ഫോറും 8 സിക്‌സറുമടക്കം 107 റണ്‍സുമായി പുറത്താകാതെ നിന്ന അസറിന്റെ മിന്നും പ്രകടനത്തില്‍ ആലപ്പി റിപ്പിള്‍സ് 253 റണ്‍സെന്ന കെസിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തി.
സീസണില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെയുള്ള ആദ്യ ഏറ്റുമുട്ടലിലായിരുന്നു അസ്ഹറുദ്ദീന്റെ ആദ്യ സെഞ്ചുറി പിറന്നത്. തുടര്‍ന്ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്ന മത്സരത്തില്‍ 60 പന്തില്‍ 10 കൂറ്റന്‍ സിക്‌സറുകളും 5 ഫോറുമടക്കം 112 റണ്‍സ് അടിച്ച് കൂട്ടി താരം രണ്ടാം സെഞ്ചുറി നേടിയിരുന്നു.
സീസണില്‍ ഇതുവരെ കളിച്ച ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറിയുമടക്കം 526 റണ്‍സാണ് അസ്ഹറുദ്ദീന്‍ അടിച്ചുകൂട്ടിയത്. പവര്‍പ്ലേകളില്‍ എതിര്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന അസറിന്റെ ഭയമില്ലാത്ത ബാറ്റിംഗ് ശൈലിയാണ് ആലപ്പി റിപ്പിള്‍സിന് ലീഗില്‍ കരുത്താകുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.