Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം.ഡി സ്ഥാനം ഒഴിയുന്നു; പകരം ചുമതല കളക്ടർ ജി. പ്രിയങ്കയ്ക്ക്

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം.ഡി സ്ഥാനം ഒഴിയുന്നു; പകരം ചുമതല കളക്ടർ ജി. പ്രിയങ്കയ്ക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഈ മാസം 30-ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. പുതിയ സ്ഥിരം എം.ഡിയെ സർക്കാർ തീരുമാനിക്കുന്നത് വരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകും.

2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ കെ.എം.ആർ.എൽ എം.ഡിയായി ചുമതലയേൽക്കുന്നത്. തുടർന്ന് എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ രണ്ടുതവണ അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹത്തിന് കാലാവധി നീട്ടിനൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയ സർക്കാർ, ഭരണപരമായ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക് കൈമാറിയത്.


Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in