Logo
Sun, Aug 30, 2026 • 12:15 AM
LIVE TV
Watch

No business videos available

No Middle East videos available

നാനി-ശ്രീകാന്ത് ഒഡേല ചിത്രം 'ദ പാരഡൈസ്'; അനിരുദ്ധിന്റെ സംഗീതത്തിൽ രണ്ടാം ഗാനം 'യേഷനഗുല' പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 29, 2026
1 min read
SHARE:
SAVE: Login to save

നാനി-ശ്രീകാന്ത് ഒഡേല ചിത്രം 'ദ പാരഡൈസ്'; അനിരുദ്ധിന്റെ സംഗീതത്തിൽ രണ്ടാം ഗാനം 'യേഷനഗുല' പുറത്ത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടാം ഗാനം ‘യേഷനഗുല’ പുറത്തിറങ്ങി. അടുല്ല ജാങ്കി റെഡ്ഡി, പ്രഭ ബംഗാരിഗല്ല എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കാസർല ശ്യാമാണ് ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 28-ന് ഡല്ലാസിൽ നടന്ന അനിരുദ്ധ് രവിചന്ദറിന്റെ സംഗീത പരിപാടിക്കിടെ ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ലൈവായി അവതരിപ്പിച്ചുകൊണ്ടാണ് ഗാനം ലോഞ്ച് ചെയ്തത്. ഓഗസ്റ്റ് 29-ന് പാട്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്തു. അനിരുദ്ധിന്റെ സംഗീത വിരുന്നിൽ പങ്കുചേരാൻ നായകൻ നാനി നേരിട്ടെത്തിയത് ആരാധകർക്ക് വേറിട്ട അനുഭവമായി. ആട്ട സന്ദീപ് നൃത്ത സംവിധാനം നിർവഹിച്ച ഗാനരംഗത്തിൽ നാനിയും കീർത്തി സുരേഷും ചേർന്നുള്ള ഊർജ്ജസ്വലമായ ചുവടുകളാണ് പ്രധാന ആകർഷണം.

'ദസറ' എന്ന വൻ വിജയത്തിന് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും നിർമ്മാതാവ് സുധാകർ ചെറുകുറിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ദ പാരഡൈസ്'. ജദാൽ എന്ന കഥാപാത്രമായാണ് നാനി ചിത്രത്തിലെത്തുന്നത്. രാഘവ് ജൂയൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം 2026 സെപ്റ്റംബർ 24-ന് എട്ട് ഭാഷകളിലായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. നാനി, രാഘവ് ജൂയൽ എന്നിവർക്ക് പുറമെ സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുക.

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്: സുധാകർ ചെറുകുറി, ബാനർ: എസ്എൽവി സിനിമാസ്, ഛായാഗ്രഹണം: സി എച്ച് സായ്, സംഗീതം: അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, ഓഡിയോ: സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10