Logo
Thu, Aug 27, 2026 • 07:17 PM
LIVE TV
Watch

No business videos available

No Middle East videos available

‘ഖലീഫ’ കുതിപ്പ് തുടരുന്നു; 7 ദിവസം കൊണ്ട് ആഗോള ഗ്രോസ് 40 കോടി, 50 കോടി ക്ലബിലേക്ക് പൃഥ്വിരാജ് ചിത്രം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 27, 2026
1 min read
SHARE:
SAVE: Login to save

‘ഖലീഫ’ കുതിപ്പ് തുടരുന്നു; 7 ദിവസം കൊണ്ട് ആഗോള ഗ്രോസ് 40 കോടി, 50 കോടി ക്ലബിലേക്ക് പൃഥ്വിരാജ് ചിത്രം

പൃഥ്വിരാജ് സുകുമാരൻ, വൈശാഖ്, ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഖലീഫ’ ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 40 കോടി രൂപയുടെ ഗ്രോസ് കലക്ഷൻ നേടിയതായാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിജോ സെബാസ്റ്റ്യനും ശ്രീലാൽ ശൂലപാണിയുമാണ് സഹനിർമാതാക്കൾ.

ആദ്യ ദിനം 14.5 കോടി രൂപയുടെ ആഗോള ഗ്രോസ് നേടി മികച്ച ഓപ്പണിംഗ് സ്വന്തമാക്കിയ ‘ഖലീഫ’, ഓണം അവധിക്കാലത്തും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കേരള ബോക്സ് ഓഫീസിൽ മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. നിറഞ്ഞ സദസ്സുകളിൽ ചിത്രം പ്രദർശനം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

മാമ്പറക്കൽ ആമിർ അലി എന്ന കഥാപാത്രമായി എത്തുന്ന പൃഥ്വിരാജിന്റെ ആക്ഷൻ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. മാസ് സിനിമാ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന എന്റർടെയ്‌നറായാണ് ചിത്രം സ്വീകരിക്കപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. 40 കോടി പിന്നിട്ടതോടെ അധികം വൈകാതെ ചിത്രം 50 കോടി ക്ലബിലും ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ ചിത്രത്തെ ഏറ്റെടുത്തതായാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ.

പൃഥ്വിരാജിന് പുറമെ വമ്പൻ താരനിരയാണ് ‘ഖലീഫ’യിലുള്ളത്. മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിലെത്തുമ്പോൾ, ഐവർ അലക്സാണ്ടർ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്.ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്ത ദിവസം തന്നെ ‘ഖലീഫ 2’ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.ആദ്യ ഭാഗത്തിന് സമാനമായി സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ബിഗ് ബജറ്റ് എന്റർടെയ്‌നറായിരിക്കും രണ്ടാം ഭാഗമെന്നാണ് സൂചന. ഇതോടെ ‘ഖലീഫ’യുടെ തുടർഭാഗത്തിനായുള്ള കാത്തിരിപ്പും ആരാധകർക്കിടയിൽ ശക്തമായിട്ടുണ്ട്.

അണിയറപ്രവർത്തകർ
ഛായാഗ്രഹണം: ജോമോൻ ടി. ജോൺ
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ്
ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ
കോ ഡയറക്ടർ: സുരേഷ് ദിവാകർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്
കോസ്റ്റ്യൂംസ്: മഷർ ഹംസ
കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്
മേക്കപ്പ്: അമൽ ചന്ദ്രൻ
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം
ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർമാർ: റെനി ദിവാകർ, വിനോഷ് കൈമൾ










Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10