Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാൻസറിനെ തോൽപ്പിച്ച് 9 വർഷത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഇടംനേടി നിക് മാഡിൻസൻ

കാൻസറിനെ തോൽപ്പിച്ച് 9 വർഷത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഇടംനേടി നിക് മാഡിൻസൻ


ഡർബൻ: ജീവിതം മുന്നിലേക്ക് എറിയുന്ന ഏറ്റവും കഠിനമായ ബൗൺസറുകളെ എങ്ങനെ നേരിടണമെന്ന് കായികലോകത്തിന് കാണിച്ചുതന്ന ഇതിഹാസം യുവരാജ് സിംഗിന്റെ പാത പിന്തുടർന്ന് മറ്റൊരു പോരാളി കൂടി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്. അർബുദത്തെ തോൽപ്പിച്ച്, നീണ്ട ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയൻ ടെസ്റ്റ് കുപ്പായത്തിലേക്ക് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് 34-കാരനായ ബാറ്റർ നിക് മാഡിൻസൻ.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയാണ് മാഡിൻസൻ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയത്. ആദ്യ ഇന്നിങ്സിൽ റണ്ണൊന്നുമെടുക്കാനാവാതെ പുറത്തായെങ്കിലും, രണ്ടാം ഇന്നിങ്സിൽ വെറും 38 പന്തിൽ 48 റൺസ് അടിച്ചുകൂട്ടിക്കൊണ്ട് താരം തന്റെ തിരിച്ചുവരവ് അടിവരയിട്ടു. 2016-ൽ ഓസ്‌ട്രേലിയയ്ക്കായി മൂന്ന് ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച് ടീമിന് പുറത്തായ താരമാണ് മാഡിൻസൻ. തുടർന്ന് 2025 ഏപ്രിലിലാണ് താരത്തിന് ടെസ്റ്റിക്കുലാർ കാൻസർ സ്ഥിരീകരിക്കുന്നത്. രോഗം ശ്വാസകോശത്തിലേക്കും ലിംഫ് നോഡുകളിലേക്കും പടർന്നത് കരിയറിന് വലിയ തിരിച്ചടിയായിരുന്നു.

ഒൻപത് ആഴ്ച നീണ്ട കഠിനമായ കീമോതെറാപ്പിക്ക് ശേഷം അത്ഭുതകരമായാണ് മാഡിൻസൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ചികിത്സ പൂർത്തിയാക്കി ആഴ്ചകൾക്കകം പരിശീലനം ആരംഭിച്ച താരം, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെയാണ് വീണ്ടും സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വിരലിന് പരിക്കേറ്റ ജോഷ് ഇംഗ്ലിസിന് പകരക്കാരനായി സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള ടീമിലേക്ക് വിളി ലഭിച്ച മാഡിൻസൻ, ഒരു വർഷം മുൻപ് ജീവന് വേണ്ടി മല്ലിട്ട അതേ മനക്കരുത്തോടെയാണ് ഡർബനിലെ പിച്ചിൽ സൗത്ത് ആഫ്രിക്കൻ ബൗളർമാരെ നേരിട്ടത്.

Related articles

See all
Popular News

മിസൈൽ ഭീഷണിക്കിടെ മത്സരം വൈകി; നെഫ്ത്ചിയെ തോൽപ്പിച്ച് അൽ നസർ, റൊണാൾഡോയ്ക്ക് 981-ാം ഗോൾ

Popular News

സിക്സറടിച്ചാൽ തൊട്ടടുത്ത പന്തിൽ വിക്കറ്റ്! വിൻഡീസിനെതിരെ അപൂർവ്വ റെക്കോർഡുമായി നമൻ ധീർ

Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in