Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

മികച്ച ഗായികയ്ക്കുള്ള ആദ്യ ദേശീയ അവാർഡ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി. ഗുജറാത്തിൽ നടന്ന വർണ്ണാഭമായ അവാർഡ് ദാന ചടങ്ങിൽ വേദിയിലെത്തിയ വിജയലക്ഷ്മിയെ രാഷ്ട്രപതി സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ആദരിക്കുകയും ചെയ്തു. സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് വൻ കൈയടിയോടെയാണ് പ്രിയ ഗായികയ്ക്ക് ആദരമർപ്പിച്ചത്.

2024-ൽ പുറത്തിറങ്ങിയ 'അജയന്റെ രണ്ടാം മോഷണം' (ARM) എന്ന ചിത്രത്തിലെ 'അങ്ങു വാനക്കോണില്' എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് വൈക്കം വിജയലക്ഷ്മിയെ തേടി മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡെത്തിയത്. ദിബു നൈനാൻ തോമസ് സംഗീതസംവിധാനം നിർവ്വഹിച്ച ഈ ഗാനത്തിന്റെ വരികൾ എഴുതിയത് മനു മഞ്ജിത്താണ്.

ചടങ്ങിൽ മറ്റ് പ്രമുഖ ചലച്ചിത്ര പ്രതിഭകളും അവാർഡുകൾ ഏറ്റുവാങ്ങി. 'അമരൻ' എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ജി.വി. പ്രകാശ് കുമാർ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് സ്വീകരിച്ചു. മലയാളത്തിൽ നിന്ന് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും, മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഷെഹ്നാദ് ജലാലും (ഭ്രമയുഗം) ഏറ്റുവാങ്ങി. കൂടാതെ ഹസീബ് മുഹമ്മദ് (മികച്ച മലയാള സിനിമയായ 'ഫെമിനിച്ചി ഫാത്തിമ'യുടെ സംവിധായകൻ), ജോഷി ബെനഡിക്ട്, ആനന്ദ് ജ്യോതി എന്നിവരും പുരസ്കാരങ്ങൾ സ്വീകരിച്ചു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ നടൻ മമ്മൂട്ടിയെ 'ഇതിഹാസം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഔദ്യോഗിക എക്സ് (X) പേജിൽ പ്രത്യേക വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

"അച്ഛൻ തന്നത് ഈ കോടിക്കണക്കിന് ആരാധകരെ"; കൃത്യനിഷ്ഠ പഠിച്ചത് വിജയിൽ നിന്നെന്നും ജേസൺ സഞ്ജയ...

Save your stories

Sign in