Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണസദ്യയ്ക്ക് ചെലവ് കുറയും; സപ്ലൈകോയുടെ മൂന്ന് പ്രത്യേക കിറ്റുകൾ പുറത്തിറങ്ങി

ഓണസദ്യയ്ക്ക് ചെലവ് കുറയും; സപ്ലൈകോയുടെ മൂന്ന് പ്രത്യേക കിറ്റുകൾ പുറത്തിറങ്ങി


തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി വിപണിയിൽ ഇടപെടൽ ശക്തമാക്കി സപ്ലൈകോ. ഓണാഘോഷത്തിനായുള്ള മൂന്ന് പ്രത്യേക കിറ്റുകൾ സപ്ലൈകോ പുറത്തിറക്കി. അത്തം കിറ്റ്, ഉത്രാടം കിറ്റ്, തിരുവോണം കിറ്റ് എന്നിവയാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

1280 രൂപ വിലമതിക്കുന്ന സാധനങ്ങൾ ഉൾപ്പെടുത്തിയ അത്തം കിറ്റ് 1000 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസം മിക്സ് തുടങ്ങിയ വിവിധ അവശ്യ ഭക്ഷ്യവസ്തുക്കൾ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.1880 രൂപയുടെ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും, 2540 രൂപയുടെ തിരുവോണം കിറ്റ് 2000 രൂപയ്ക്കുമാണ് സപ്ലൈകോ നൽകുന്നത്.

ഓണക്കാലത്ത് വിവിധ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് സപ്ലൈകോയുടെ വിപണി ഇടപെടൽ. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഓണത്തോടനുബന്ധിച്ച് സപ്ലൈകോ ഓണച്ചന്തകൾ ആരംഭിക്കും. ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാനും സാധാരണക്കാർക്ക് ആശ്വാസം നൽകാനുമാണ് നടപടികൾ.

Related articles

See all
Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

തടവുകാരുടെ ഭക്ഷണ മെനുവിൽ മാറ്റത്തിന് ജയിൽവകുപ്പ് ശുപാർശ; വർഷം 5.7 കോടി ലാഭിക്കാം

Popular News

തിയറ്ററിലെ ‘പോപ്കോൺ കൊള്ള’ക്ക് പൂട്ടിടാൻ പരിശോധന; അമിതവില ഈടാക്കിയതിന് കേസുകളും നോട്ടിസും

Save your stories

Sign in