Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

കേരളത്തിൽ പ്രതിദിനം ശരാശരി 1.6 കോടിയോളം മുട്ടയാണ് ഉപഭോഗം ചെയ്യുന്നത്. എന്നാൽ ഈ വൻ ഡിമാൻഡിന് അനുസരിച്ച് സംസ്ഥാനത്ത് മുട്ട ഉത്പാദിപ്പിക്കാൻ സാധിക്കുന്നില്ല. നിലവിൽ 68.8 ലക്ഷത്തോളം മുട്ട മാത്രമാണ് കേരളത്തിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദൈനംദിന ആവശ്യത്തിനായുള്ള ഒരു കോടിയോളം മുട്ടയും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.

മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിന് പ്രതിവർഷം 580 കോടിയോളം മുട്ടകൾ ആവശ്യമുണ്ട്. ഇതിൽ ഏതാണ്ട് 300 കോടി കോഴിമുട്ടകളും 40 കോടി താറാവുമുട്ടകളും ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നത്. ഇതിൽ ഭൂരിഭാഗവും തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് കേരള വിപണിയിലെത്തുന്നത്.

1960-70 കാലഘട്ടങ്ങളിൽ സംസ്ഥാനത്തിന് ആവശ്യമായതിൽ കൂടുതൽ മുട്ട ഉത്പാദിപ്പിച്ചിരുന്ന പാരമ്പര്യമാണ് കേരളത്തിനുണ്ടായിരുന്നത്. എന്നാൽ കാലക്രമേണ ജനങ്ങളുടെ ഉപഭോഗം വർധിച്ചതിനനുസരിച്ച് ആഭ്യന്തര ഉത്പാദനം ഉയർത്താൻ സാധിക്കാതെ പോയതാണ് നിലവിലെ ഈ വലിയ പ്രതിസന്ധിക്ക് കാരണമായത്. അതേസമയം, കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ മുട്ട ഉത്പാദനം 14,911 കോടിയായി ഉയർന്നിട്ടുണ്ട്.


Related articles

See all
Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

തടവുകാരുടെ ഭക്ഷണ മെനുവിൽ മാറ്റത്തിന് ജയിൽവകുപ്പ് ശുപാർശ; വർഷം 5.7 കോടി ലാഭിക്കാം

Popular News

തിയറ്ററിലെ ‘പോപ്കോൺ കൊള്ള’ക്ക് പൂട്ടിടാൻ പരിശോധന; അമിതവില ഈടാക്കിയതിന് കേസുകളും നോട്ടിസും

Popular News

ഓണത്തിന് മുൻപേ നാരങ്ങാവില കുതിക്കുന്നു; കിലോയ്ക്ക് 120 രൂപ

Save your stories

Sign in